കായല്‍ നികത്തി ഫിഷ് പോണ്ട് നിര്‍മാണം: അഡാക്ക് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിക്കും
മട്ടാഞ്ചേരി: ഇടക്കൊച്ചി ഫിഷ് പോണ്ട് നവീകരണ പദ്ധതികളുമായി ബന്ധപ്പെട്ട് അനധികൃതമായി കായല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയിലെ നിജസ്ഥിതി പരിശോധിക്കാന്‍ അഡാക്ക് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഗുണപാലന്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കും. 27 ഏക്കര്‍ വരുന്ന കായല്‍ഭാഗത്തിനു ചുറ്റും മൂന്നു മീറ്റര്‍ ചുറ്റളവില്‍ റോഡു നിര്‍മിച്ചു കൊണ്ടാണ് നിര്‍മാണം പുരോഗമിക്കുന്നത്.
ഫിഷറീസ് വകുപ്പിന് കീഴില്‍ തുടര്‍ന്ന് വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം ഇപ്പോള്‍ അഡാക്കിന്റെ പദ്ധതിയായാണ് നടപ്പാക്കുന്നത്. കോടികള്‍ ചിലവിട്ടു നടപ്പാക്കുന്ന പദ്ധതിക്ക് ഇടതു വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുമുണ്ടെന്ന് ആക്ഷേപമുണ്ട്.മുന്‍ മന്ത്രി കെ ബാബുവിന്പ്രത്യേക താല്‍പര്യമുള്ള കരാറുകാരനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതലയെന്നും ആരോപണമുണ്ട്. ആധുനിക ഫിഷ് ഫാം നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പറയുമ്പോഴും ഏക്കറുകണക്കിന് വരുന്ന കായല്‍ഭാഗം ഒരു മാനദണ്ഡവും പാലിക്കാതെ നികത്തി വരികയാണ്.
27 ഏക്കറു കൂടാതെ കൂടുതല്‍ പ്രദേശത്തേക്ക് കൂടി നിര്‍മാണം വ്യാപിപ്പിച്ചിരിക്കുകയാണ്.സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ ഒളിച്ചുകളിയാണ് നിലവിലെനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വെളിവാക്കുന്നത്.
ഒരു വാഹനം കായല്‍ മദ്ധ്യത്തിലെ റോഡിലൂടെ ഓടിച്ചു കയറ്റി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന രീതിയാണ് ഇവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രത്യേക പരിധിയില്‍ കൂടുതല്‍ കായല്‍ നികത്തുമ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടണമെന്ന നിര്‍ദ്ദേശവും ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണെന്നും പരാതിയുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഗ്രീന്‍ ട്രൈബൂണലിനെ സമീപിക്കും പള്ളുരുത്തി: ഇടക്കൊച്ചി ഷിഫ്ഫാം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അനധികൃത നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കുന്നതിന് ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ പ്രസിഡന്റ് വി ഡി മജീന്ദ്രന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് സംഘടന മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."