'ആദിശ' കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സുസ്ഥിര വികസനം വീട്ടിലും വിളനിലത്തിലും എന്ന ആശയം മുന്‍നിര്‍ത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വിരമിച്ച വനിതാ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ 'ആദിശ' യുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കൃഷിമന്ത്രി അഡ്വ. വി.എം സുനില്‍കുമാര്‍ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് നിര്‍വഹിച്ചു.
കാര്‍ഷിക വൃത്തിയിലും ഗൃഹപരിപാലനത്തിലും സ്ത്രീശാക്തീകരണം, കൃഷി, ഭക്ഷ്യസംസ്‌കരണം, ആരോഗ്യസംരക്ഷണം തുടങ്ങി അനുബന്ധ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും പരിശീലനങ്ങളും നല്‍കുക, കാര്‍ഷിക വികസന പദ്ധതികള്‍ തയാറാക്കുക, കൃഷി അനുബന്ധ മേഖലകളില്‍ വൈദഗ്ധ്യവുമുള്ള തൊഴില്‍ സേനകളെ വാര്‍ത്തെടുക്കുക, അവരുടെ സേവനം എത്തിച്ചുകൊടുക്കുക മുതലായ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് 'ആദിശ' പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വനിതാ ശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. ആര്‍. ലേഖ, കാര്‍ഷിക കോളജ് ഡീന്‍ ഡോ. ബി.ആര്‍ രഘുനാഥ് അസോസിയേറ്റ് ഡയറക്ടര്‍ ഓഫ്
റിസര്‍ച്ച് ഡോ. കെ. ഉമാ മഹേശ്വരന്‍, ചെയര്‍പേഴ്‌സണ്‍ ഡോ. ജി. ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."