സ്‌കൂളിന് സമീപം ലോഡ്ജിലെ മാലിന്യം തള്ളുന്നു; ദുരിതം പേറി വിദ്യാര്‍ഥികളും അധ്യാപകരും
മുക്കം: ഇതരസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേര്‍ താമസിക്കുന്ന ലോഡ്ജുകളിലെ ഭക്ഷണാവശിഷ്ടവും മറ്റു മാലിന്യങ്ങളും സ്‌കൂള്‍ പരിസരത്ത് തള്ളുന്നത് ദുരിതമാവുന്നതായി പരാതി.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ജി.എല്‍.പി സ്‌കൂളിന് തൊട്ടടുത്താണ് സ്വകാര്യ വ്യക്തികള്‍ നടത്തി വരുന്ന ലോഡ്ജിലെ മാലിന്യം തള്ളുന്നത്.
അസഹ്യമായ ദുര്‍ഗന്ധം കാരണം സ്‌കൂളില്‍ പഠിപ്പിക്കാനാവാതെ അധ്യാപകരും പഠിക്കാനാവാതെ വിദ്യാര്‍ഥികളും ദുരിതമനുഭവിക്കുകയാണ്. 200ഓളം വിദ്യാര്‍ഥികളും 10 ഓളം അധ്യാപകരുമാണ് ഈ സ്‌കൂളിലുള്ളത്.
ദുര്‍ഗന്ധം കാരണം സ്‌കൂളില്‍ വാതിലും ജനലും പൂര്‍ണമായും അടച്ചിട്ട് പഠനം നടത്തേണ്ട ഗതികേടിലാണ് അധ്യാപകര്‍.
പി ടി എ കമ്മറ്റിയടക്കം നരവധി തവണ പരാതി നല്‍കിയിട്ടും ആരോഗ്യ വകുപ്പോ മറ്റു ബന്ധപ്പെട്ടരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത.
മത്സ്യമാംസ അവശിഷ്ടമടക്കം സ്‌കൂളിന് സമീപത്ത് കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."