HOME
DETAILS
MAL
കലാരംഗത്തുള്ളവരെ പ്രത്യേക അധ്യാപകരായി നിയമിക്കണം: സവാക്
backup
October 22 2016 | 03:10 AM
കണ്ണൂര്‍: സംഗീതം, നൃത്തം, നാടകം, മാപ്പിളകല തുടങ്ങിയ വിവിധ കലാരംഗങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുന്ന കലാ-സാഹിത്യ പ്രവര്‍ത്തകരെ സ്‌കൂളുകളില്‍ പ്രത്യേക അധ്യാപകരായി നിയമിക്കണമെന്നു സവാക് ജില്ലാകമ്മിറ്റി കേന്ദ്ര-സംസ്ഥാന കലാകാര പെന്‍ഷന്‍ ക്യാംപ് ആവശ്യപ്പെട്ടു. കേന്ദ്ര പെന്‍ഷന്‍ മാനദണ്ഡം പുനര്‍നിശ്ചയിക്കാന്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഇടപെടണമെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് ജി വിശാഖന്‍ ഉദ്ഘാടനം ചെയ്തു. ഒ നാരായണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാജേഷ് പലങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ഹരിദാസ് ചെറുകുന്ന്, എം.വി.ജി. നമ്പ്യാര്‍, ഷാജി അടുക്കാടന്‍, ബിന്ദു സജിത് കുമാര്‍, സാവിത്രി ധര്‍മ്മശാല, ടി.ഡി.കെ. മുഴപ്പിലങ്ങാട്, ചന്ദ്രന്‍ മന്ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."