രമിത്ത് വധം: പ്രതികള്‍ റിമാന്‍ഡില്‍
തലശ്ശേരി: പിണറായിയിലെ ബി.ജെ.പി പ്രവര്ത്തകന് കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ(26) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടു സി.പി.എം പ്രവര്‍ത്തകരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. പിണറായിയിലെ ചുമട്ടുതൊഴിലാളിയും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ പിണറായി പുതിയപുരയില്‍ പി.കെ അഹദ്(25), ഡി.വൈ.എഫ്.ഐ എരുവട്ടി വില്ലേജ് ജോയിന്റ് സെക്രട്ടറി പിണറായി വെണ്ടുട്ടായിയിലെ കണ്ണോത്ത് വീട്ടില്‍ നിജോയ്(30) എന്നിവരാണു റിമാന്‍ഡിലായത്. ആര്.എസ്.എസ് പ്രവര്ത്തകന് പിണറായിയിലെ നിഖിലിനെ കൊലപ്പെടുത്താനാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും നിഖിലിനെ കിട്ടാത്തതിനെ തുടര്‍ന്നാണു രമിത്തിനെ കൊന്നതെന്നും അറസ്റ്റിലായ പ്രതികള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയതായി വിവരമുണ്ട്. നിഖില്‍ അക്രമിസംഘത്തെ കണ്ടയുടനെ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണു രമിത്തിനെ കൊലപ്പെടുത്താന്‍ സംഘം തീരുമാനിച്ചത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി വാളാങ്കിച്ചാലിലെ കുഴിച്ചാല്‍ മോഹനനെ കൊലപ്പെടുത്തിയതിലുള്ള വിരോധത്തെ തുടര്‍ന്നാണ് രമിത്തിന്റെ കൊലയെന്നും പ്രതികള്‍ മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."