കുന്നംകുളം ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു
കുന്നംകുളം: കുന്നംകുളം വിദ്യഭ്യാസ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു. പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍.പി വിഭാഗത്തില്‍ മറ്റം സെന്റ് മേരീസ് എല്‍.പി സ്‌കൂളും, യു.പി വിഭാഗത്തില്‍ സെന്റ് എം.എം.സി യു.പി സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എരുമപ്പെട്ടി ഹൈസ്‌കൂളും, ചെമ്മണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഒന്നാം സ്ഥാനം നേടി. ശാസ്ത്ര വിഭാഗത്തില്‍ എല്‍.പി വിഭാഗത്തില്‍ എരുമപ്പെട്ടി നിര്‍മ്മല ഇ.എം.യു.പി സ്‌കൂളും, യു.പി വിഭാഗത്തില്‍ ചൂണ്ടല്‍ എല്‍.ജി.എച്ച്.എസും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എരുമപ്പെട്ടി ഹൈസ്‌കൂളും കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂളും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കുന്നംകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഒന്നാം സ്ഥാനംനേടി.
സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ എല്‍.പി വിഭാഗത്തില്‍ മറ്റം സെന്റ് മേരീസ് എല്‍.പി സ്‌കൂളും, യു.പി വിഭാഗത്തില്‍ ചിറളയം എച്ച്.സി.സി.ജി.യു.പി സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പന്നിത്തടം കോണ്‍കോഡ് ഹൈസ്‌കൂളും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുന്നംകുളം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഒന്നാം സ്ഥാനക്കാരായി. ഗണിത വിഭാഗത്തില്‍ എല്‍.പി വിഭാഗത്തില്‍ കുന്നംകുളം ബി.സി.എല്‍.പി.എസും, ചിറളയം എച്ച്.സി.സി.ജി.യു.പി.എസും, യു.പി വിഭാഗത്തില്‍ ചിറളയം എച്ച്.സി.സി.ജി.യു.പി.എസും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുന്നംകുളം മോഡല്‍ ബോയ്‌സ് സ്‌കൂളും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും, വേലൂര്‍ ജി.ആര്‍.എസ്.ആര്‍.എച്ച്.എസും ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി സുമതി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പത്മിനി ടീച്ചര്‍ വിശിഷ്ടാതിഥിയായിരുന്നു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഖ സുനില്‍ അധ്യക്ഷയായി.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.ഇ ഇക്ബാല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ ആന്റണി, പഞ്ചായത്ത് അംഗങ്ങളായ കെ.പി രമേഷ്, എം.ബി പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ പി.സച്ചിദാ നന്ദന്‍ സമ്മാനദാനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."