ദേവദത്ത് ജി പുറക്കാട് ട്രസ്റ്റ് ഉദ്ഘാടനവും അവാര്‍ഡ് ദാനവും നടത്തി
അമ്പലപ്പുഴ: അര്‍പ്പണമനോഭാവമുള്ള പൊതു പ്രവര്‍ത്തകനായിരുന്നു ദേവദത്ത് ജി പുറക്കാടെന്ന് എ കെ ആന്റണി.ദേവദത്ത് ജി പുറക്കാട്‌സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള പുരസ്‌കാരം പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലക്കു നല്‍കി സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.ലക്ഷ്യവും മാര്‍ഗവും ശുദ്ധമായിരുന്ന നേതാവായിരുന്നു ദേവദത്ത് ജി പുറക്കാട് .
സൗമ്യതയുടെയും ആദര്‍ശത്തിന്റെയും പ്രതിരൂപമായിരുന്നു ദേവദത്ത്.ജി പുറക്കാടെന്ന് പുരസ്‌കാരത്തിന് മറുപടി പറഞ്ഞു കൊണ്ട് ചെന്നിത്തല പറഞ്ഞു.സമാനതകളില്ലാത്ത പൊതു പ്രവര്‍ത്തകനായിരുന്നു ദേവദത്ത് ജി പുറക്കാട് .നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തീരമേഖലയില്‍ തനിക്ക് സ്വാധീനമുണ്ടാക്കാന്‍ ദേവദത്ത് ജി പുറക്കാടിന്റെ സഹായം ലഭിച്ചിരുന്നു.
പുരസ്‌കാര തുകയായ 25000 രൂപ ട്രസ്റ്റിനു തന്നെ കൈമാറുകയാണെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.ദേവദത്ത് ജി പുറക്കാട് ട്രസ്റ്റിന്റെ ഉദ്ഘാടനവും സ്മരണിക പ്രകാശനവും രമേഷ് ചെന്നിത്തല നിര്‍വ്വഹിച്ചു. അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ ബാലചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ലാല്‍, റഹ്മത്ത് ഹാമിദ്,ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, ജനതാദള്‍ യു സംസ്ഥാന ജന സെകട്ടറി ഷെയിക്ക് പി .ഹാരീസ് ,ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ജി.ഗംഗാദത്തന്‍, അഡ്വ: എം ലിജു, സി.രാധാകൃഷ്ണന്‍ ,എ കെ രാജന്‍, എ കെ ബേബി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."