കലക്‌ട്രേറ്റ് ജീവനക്കാര്‍ക്ക് ഇനി വേഗത്തില്‍ ഓഫീസിലെത്താം; ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വ്വീസ് ഉടന്‍ ആരംഭിക്കും
കോട്ടയം: ചേര്‍ത്തല ഭാഗത്തുനിന്നും കോട്ടയം കലക്‌ട്രേറ്റില്‍ ജോലി്ക്ക് എത്തുന്നവര്‍ക്കായി കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വ്വീസ് ആരംഭിക്കും.
ഇതു സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ സി.എ.ലതയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനിതകള്‍ ഉള്‍പ്പടെ നിരവധി പേരാണ് ചേര്‍ത്തല ഭാഗത്ത് നിന്നും കലക്‌ട്രേറ്റില്‍ ജോലിക്ക് എത്തുന്നത്. ഓഫീസ് സമയത്ത് ബസ്സുകള്‍ കുറവായതിനാല്‍ ജീവനക്കാര്‍ക്ക് ഓഫീസില്‍ എത്തിച്ചേരുവാന്‍ താമസമെടുക്കുന്ന സാഹചര്യത്തിലാണ് രാവിലെയും വൈകിട്ടും ഓഫീസ് സമയം അനുസരിച്ച് പുതിയ ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ.എം. ജയരാജ് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കഴിഞ്ഞ വികസന സമിതി യോഗതീരുമാനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. എസ് ലതി വിശദീകരിച്ചു.
കലക്‌ട്രേറ്റില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനും കോട്ടയം വാട്ടര്‍ അതോറിറ്റി ക്യാമ്പസിലെ ടാങ്കില്‍ നിന്ന് മറിയപ്പള്ളി ടാങ്കിലേക്ക് ഈരയില്‍കടവ് റോഡ് വഴി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുമുളള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ടൂറിസംവനം വകുപ്പുകളുടെ സഹകരണത്തോടെ കോട്ടയം നഗരത്തിലെ റോഡുകളുടെ ഇരുവശവും വൃക്ഷത്തൈകള്‍ നട്ട് മനോഹരമാക്കും. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഇവയുടെ തുടര്‍ സംരക്ഷണം ഉറപ്പുവരുത്തും.
ഇതിനകം ആരംഭിച്ച തെരുവ്‌നായ വന്ധ്യകരണം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇവ ഒരു മാസത്തിനകം പ്രവര്‍ത്തന സജ്ജമാക്കും.
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലില്‍ അപകടാവസ്ഥ ഒഴിവാക്കുന്നതിന് മുളളുവേലി, ഗേറ്റ്, മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കല്‍, ലൈഫ് ഗാര്‍ഡുകളുടെ നിയമനം എന്നിവ നടന്നു വരുന്നു.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ആശുപത്രികളിലും കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേപ്പോലെ തീര്‍ത്ഥാടന കാലയളവില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി തീര്‍ത്ഥാടകര്‍ക്ക് തുണി കൊണ്ടുള്ള ക്യാരിബാഗുകള്‍ ലഭ്യമാക്കാനുളള സംവിധാനം ഒരുക്കും.
വികസന പദ്ധതികള്‍ക്കായി ലഭിച്ചിട്ടുളള തുകയുടെ വിനിയോഗം ത്വരിതപ്പെടുത്തണമെന്നും പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഫീല്‍ഡ്തല മോണിറ്ററിംങ്ങില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ അധ്യക്ഷന്‍മാരായ ഡോ. പി. ആര്‍ സോന (കോട്ടയം), ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ (ഏറ്റുമാനൂര്‍), ടി.എന്‍ റഷീദ് (കാഞ്ഞിരപ്പള്ളി) ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."