അഹമ്മദ് കുരിക്കള്‍ നഗര്‍ തകര്‍ത്ത സംഭവം: നഗരസഭാ ചെയര്‍മാന്‍ മലക്കം മറിഞ്ഞു
ഈരാറ്റുപേട്ട: നഗരസഭ വക പ്രസംഗ മണ്ഡപമായ അഹമ്മദ് കുരിക്കള്‍ നഗര്‍ തകര്‍ത്ത സംഭവത്തില്‍ ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ മലക്കം മറിഞ്ഞു. സംഭവം നിയമാനുസൃതമാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെ ശ്രമം. ഇതിന്റെ ആദ്യപടിയായി പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ രജിസ്റ്റര്‍ ചെയ്ത പൊലിസ് കേസിന് ഹൈക്കോടതിയില്‍ നിന്നും താല്ക്കാലിക സ്റ്റേ നേടി. കുരിക്കള്‍ നഗര്‍ തകര്‍ത്തതിന് പിന്നില്‍ നഗരസഭയ്ക്ക് പങ്കില്ലെന്നും യു.ഡി.എഫ് ആസൂത്രിതമായി നടപ്പിലാക്കിയതെന്നുമായിരുന്നു നഗരസഭാ ചെയര്‍മാന്‍ ടി.എം റഷീദും ഭരണസമിതിയിലെ പ്രമുഖരുടെയും ആദ്യ വാദം. എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്ന അറിഞ്ഞതോടെയാണ് ഭരണസമിതിയുടെ മലക്കം മറിച്ചില്‍. സംഭവം നിയമാനുസൃതമാക്കി തടിയൂരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
നഗര്‍ പൊളിക്കുന്നതിന് നഗരസഭായോഗം അനുമതി നല്‍കിയിരുന്നതായി 15നഗരസഭാ പ്രതിനിധികള്‍ ഒപ്പിട്ട കത്ത് കോടതിയില്‍ ഹാജരാക്കിയാണ് കേസിന് താല്‍ക്കാലിക സ്റ്റേ നേടിയത്്. കത്തില്‍ എസ്.ഡി.പി.ഐ കൗണ്‍സിറന്മാരും ഒപ്പിട്ടുണ്ട്്.
എന്നാല്‍ സി.പി.എം അംഗമായ ചെയര്‍മാന്റെ നീക്കം പാര്‍ട്ടിയിലും പൊതുജനങ്ങളിലും കടുത്ത അപ്രീതിക്ക് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയെയും പൊതുജനങ്ങളെയും ആദ്യം തെറ്റിധരിപ്പിക്കുകയും പിന്നീട് മലക്കം മറിഞ്ഞ് തെറ്റിനെ ന്യായീകരിക്കുകയുമാണ് ചെയര്‍മാന്‍ ചെയ്തിരിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.
ഒപ്പിട്ട പല നഗരസഭാ കൗണസിലറും കാര്യം അറിയാതെയാണ് ചെയ്തിരിക്കുന്നത്. ഇതിലും പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷമുണ്ട്. സി.പി.എം പ്രതിനിധിയായ സ്ഥിരം സമിതി അധ്യക്ഷന്‍ ആദ്യം മുതല്‍ ചെയര്‍മാനതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. പാര്‍ട്ടിയെ അവഗണിച്ച് എസ്്.ഡി.പി.ഐ പിന്തുണയോടെയാണ് കുരിക്കള്‍ നഗര്‍ സംഭവം ചെയര്‍മാന്‍ കൈകാര്യം ചെയ്യുന്നതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നത്്.
തകര്‍ക്കപ്പെട്ട സ്മാരകം എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. മൂന്നാഴ്ചയിലേറെയായി തകര്‍ക്കപ്പെട്ട കെട്ടിട അവശിഷ്ടങ്ങള്‍ റോഡില്‍നിന്നും നീക്കിയിട്ടില്ല.അവശിഷ്ടങ്ങള്‍ ഫുട്പാത്തില്‍ കിടക്കുകയാണ്.ഇത്് കാല്‍നടയാത്രക്കാര്‍ക്കും ബസ് സ്റ്റാന്റിലേക്ക് പോകുന്നയാത്രക്കാര്‍ക്കുംഏറെ പ്രയാസങ്ങള്‍ സ്ൃഷ്ടിക്കുന്നു. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.എം.സിറാജ് അറിയിച്ചു.
ഇതിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലുള്ള കേസില്‍ നിന്നും രക്ഷപെടാന്‍ ഹൈക്കോടതിയില്‍ ചെയര്‍മാന്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കോടതി മുഖേന ഇത് തെളിയിക്കപ്പെടാന്‍ കഴിയുമെന്നാണ് യു.ഡി.എഫിലെ ചില നേതാക്കളുടെ അവകാശവാദം. അങ്ങിനെ തെളിയിക്കപ്പെട്ടാല്‍ ചെയര്‍മാനടക്കം ചില അംഗങ്ങളുടെ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗത്വം വരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായി നിയമവിദഗ്ധരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."