HOME
DETAILS

പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  
backup
October 23 2016 | 02:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af


വെഞ്ഞാറമൂട്: പ്രസവത്തിനായി കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയുവതി മരിച്ചു. ചികിത്സാ പിഴവാണെന്ന് പരാതിയുണ്ട്. മുദാക്കല്‍ ചെമ്പൂര് പരുത്തൂര്‍ സുമി ഭവനില്‍ സുരേഷിന്റെ ഭാര്യ നീതു (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ലേബര്‍ റൂമില്‍ കൊണ്ടുപോകുന്നതിനുമുമ്പായി ചില മരുന്നുകള്‍ നല്‍കിയെന്നും ഇത് കഴിച്ചതോടെ യുവതിയുടെ രക്തസമ്മര്‍ദ്ദം കൂടുകയും നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ആംബുലന്‍സില്‍ മെഡിക്കല്‍കോളജിലേക്കുള്ള വഴിമധ്യേയാണ് യുവതി മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി.
സംഭവമറിഞ്ഞ് ജില്ലാ മെഡിക്കല്‍ ഓഫീസറും ആര്‍.സി.എച്ച് ഓഫീസറും യുവതിയുടെ കേസ് ഷീറ്റ് വാങ്ങുകയും പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചികിത്സാപ്പിഴവുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് മെഡിക്കല്‍കോളജിലുള്ള മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായത്.
അതിനിടയില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ എം.സി റോഡ് ഉപരോധിച്ചു. പൊലിസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി.
വിവരമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. വന്‍പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തേക്കട അനില്‍, പള്ളിക്കല്‍ നസീര്‍ എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago