HOME
DETAILS
MAL
ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ രണ്ടു പേര് മരിച്ചു
backup
October 23 2016 | 07:10 AM
ബംഗളൂരു: വാഹനാപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശിയായ യുവാവും ഹൈദരാബാദ് യുവതിയും മരിച്ചു. തുംകൂര്‍ ഡെന്റല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ കോഴിക്കോട് മുക്കത്തെ മുഹമ്മദ് ആഷിഖും രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ ഹൈദരാബാദ് സ്വദേശിനി ലീനു മറിയ ജോയിയുമാണ് മരിച്ചത്.
കാഞ്ഞങ്ങാട് രജിസ്ട്രേഷനുള്ള കെ.എല്‍. 60 ജെ 6010 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ബംഗളൂരു നഗരപരിസരത്തെ തുംകൂര്‍ റോഡില്‍ നെലമംഗലയിലാണ് ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് അപകടം.
കാറിലുണ്ടായിരുന്ന യുവതി സംഭവസ്ഥലത്ത് വച്ചും മുഹമ്മദ് ആഷിഖിനെ ആശുപത്രിയിലേക്ക് കൊണ്ടുംപോകും മധ്യേയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ നെലമംഗലം ഗവ. ആശുപത്രിയിലേക്ക് മാറ്റി. നെലമംഗലം റൂറല്‍ പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."