എം.എസ്.എഫ് ഐക്യദാര്‍ഢ്യദിനം നാളെ
കോഴിക്കോട്: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതരുടെ ഭാഗത്തു നിന്നുള്ള നിസംഗത അവസാനിപ്പിച്ച് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നാളെ ക്യാംപസുകളില്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍സെക്രട്ടറി എം.പി.നവാസ് എന്നിവര്‍ അറിയിച്ചു.
ഒക്ടോബര്‍ 14ന് ജെ.എന്‍.യു ഹോസ്റ്റലില്‍ വച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് നജീബിനെ കാണാതായത്. കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഫാസിസ്റ്റ് വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള നിരവധി ആക്രമണങ്ങളാണുണ്ടാകുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ മതേതര വിശ്വാസികളുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."