ഗ്രാന്‍ഡ് മാസ്റ്റര്‍ അഭിജീത് ഗുപ്തയ്ക്ക് ചരിത്ര നേട്ടം
ഹാംലറ്റ്: ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററും കോമണ്‍വെല്‍ത്ത് ചാംപ്യനുമായ അഭിജീത് ഗുപ്തയ്ക്ക് ചരിത്ര നേട്ടം. തുടര്‍ച്ചയായി രണ്ടാം തവണയും ഹൂഗെവീന്‍ അന്താരാഷ്ട്ര ഫിഡേ ഓപണ്‍ ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് അഭിജീത് ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. കിരീടം തുടര്‍ച്ചയായി രണ്ടു തവണ നേടുന്ന ആദ്യ താരമായി മാറിയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ചരിത്രമെഴുതിയത്. ഒന്‍പതില്‍ 7.5 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് അഭിജീതിന്റെ വിജയം. അഭിജീതടക്കം ആദ്യ നാലു സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ തന്നെ കൈയടക്കി എന്നൊരു പ്രത്യേകതയും മത്സരത്തിനുണ്ട്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ സന്ദിപന്‍ ചന്ദ, മൂന്നാം സ്ഥാനത്ത് എം.ആര്‍ ലളിത് ബാബു, നാലാം സ്ഥാനത്ത് എം ശ്യാം സുന്ദര്‍ എന്നിവരാണ് ഇടം പിടിച്ചത്.
തുടര്‍ച്ചയായ നാലു വിജയങ്ങളുമായി കുതിച്ചെത്തിയ അഭിജീതിനെ അഞ്ചാം റൗണ്ടില്‍ ലളിത് സമനിലയില്‍ കുരുക്കി. എന്നാല്‍ ആറാം റൗണ്ടില്‍ മിഗ്ചില്‍ ഡി ജോങിനെ കീഴടക്കി വീണ്ടും വിജയവഴിയിലെത്തി. ഏഴാം റൗണ്ടില്‍ എസ് നിതിനുമായുള്ള പോരാട്ടവും വിജയിച്ച് അഭിജീത് ടൂര്‍ണമെന്റിലെ ആറം വിജയം പിടിച്ചു. എട്ടാം റൗണ്ടില്‍ സന്ദിപനുമായി സമനില പിടിച്ച അഭിജീത് ഫൈനല്‍ റൗണ്ടില്‍ ലുക്കാസ് വാന്‍ ഫോറീസ്റ്റുമായുള്ള പോരിലും സമനില സ്വന്തമാക്കി. ആറു വിജയവും മൂന്നു സമനിലകളുകളുമായി 7.5 പോയിന്റുകള്‍ നേടിയാണ് അഭിജീതിന്റെ കിരീട നേട്ടം. ഏഴു പോയിന്റ് നേടി അര പോയിന്റ് വ്യത്യാസത്തിലാണ് സന്ദിപന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."