ഇസ്‌ലാംവിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് താക്കീതായി എസ്.വൈ.എസ് സംഗമം
ബാലുശ്ശേരി: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന ഐ.എസ്്്, സലഫിസം,ഫാസിസം ത്രൈമാസ കാംപയിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി തീവ്രവാദ വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സെമിനാര്‍ ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കുള്ള താക്കീതായി.
വാള്‍കൊണ്ട്്് പ്രചരിതമായ മതമല്ല ഇസ്‌ലാം മതമെന്ന്്് സെമിനാര്‍ ഉദ്ഘാടനം ചെയ്ത അബ്ദുല്‍ബാരി ബാഖവി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്്് സീനിയര്‍ വൈസ് പ്രസിഡന്റ് ഓണംപള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
വ്യവസ്ഥാപിതമായ പാരമ്പര്യത്തില്‍ ഊന്നി നില്‍ക്കുന്ന മതമാണ് ഇസ്‌ലാം മതമെന്നും കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരെപ്പോലെയുള്ളവരാണ് ഇസ്‌ലാമിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ തുടങ്ങുന്നത് യുദ്ധത്തെകുറിച്ചാണെന്ന് പറയുന്നവര്‍ അല്‍പ്പജ്ഞാനികളാണ്.
ഏക സിവില്‍കോഡിനെപ്പറ്റി ഒരക്ഷരം ഉരിയാടാതെ മൗനം പാലിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരുമായി ഒരു രഹസ്യ അജണ്ടയുണ്ട്. അത് ലഭിക്കാന്‍ വേണ്ടിയാണ് അവര്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ.വൈ.എസ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് അബ്ദുല്ല മുസ്‌ലിയാര്‍ കൂനഞ്ചേരി അധ്യക്ഷനായി.
കെ അബ്ദുറഹിമാന്‍, സാജിദ് നടുവണ്ണൂര്‍ , സജില്‍ ബാലുശ്ശേരി, റഫീഖ് വാകയാട്, വാഴയില്‍ ലത്തീഫ് ഹാജി,മുഹമ്മദ് കോയ കാഞ്ഞിരോളി, അഹമ്മദ്കുട്ടി ഹാജി, പി.എം.കോയ മുസ്‌ലിയാര്‍, റസാഖ് ദാരിമി, കെ.അബ്ദുല്‍മജീദ്, അഹമ്മദ്കുട്ടി ഹാജി, ഒ.കെ.അമ്മത്, അഹമ്മദ്‌കോയ മാസ്റ്റര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."