സ്വാഗതസംഘം രൂപീകരണം മാറ്റിവച്ചു
ബാലുശ്ശേരി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരേ ജില്ലയില്‍ ആരംഭിക്കുന്ന മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കാനുള്ള സ്വാഗതസംഘം രൂപീകരണ യോഗം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചു.
സി.പി.എം നന്മണ്ട ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കാരക്കുന്നത്ത്,കാക്കൂര്‍, നന്മണ്ട, ചീക്കിലോട് ലോക്കല്‍ കമ്മിറ്റികളുടെ സംയുക്ത യോഗമായിരുന്നു ചേര്‍ന്നത്. രണ്ടു മാസം പിന്നിട്ട കരിയാണി മല, ഉപ്പൂത്തിക്കണ്ടി ക്വാറിക്കെതിരേ സി.പി.എം നന്മണ്ട ലോക്കല്‍ കമ്മിറ്റി നടത്തിവരുന്ന ജനകീയ സമരം ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിക്കുന്നതില്‍ വിമുഖത കാട്ടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു യോഗ നടപടികള്‍ അലങ്കോലപ്പെട്ടത്.
നന്മണ്ട ലോക്കല്‍ കമ്മിറ്റിയില്‍ 15 അംഗങ്ങളാണുള്ളത്. ഇതില്‍ മുന്‍ സെക്രട്ടറിയെ കൂടാതെ മറ്റൊരു അംഗം മാത്രമാണ് പങ്കെടുത്തത്. ക്വാറി മാഫിയയ്ക്ക് വേണ്ടി വിടുപണി ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാതെ മൗനം ദീക്ഷിക്കുന്നതായാണ് അംഗങ്ങളുടെ പരിഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."