പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പദ്ധതി തയാറാകുന്നു
പേരാമ്പ്ര: മണ്ഡലത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തങ്ങള്‍ ഏകോപിപ്പിക്കാന്‍ പദ്ധതി തയാറാവുന്നു. ഇതിനായി റിപ്പോര്‍ട്ട് തയാറാക്കാന്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം സമിതിയെ ചുമതലപ്പെടുത്തി.
രണ്ടു മാസത്തിനകം വിശദമായ പദ്ധതിക്ക് രൂപം നല്‍കാനാണ് തീരുമാനം. നിയോജക മണ്ഡലത്തില്‍ പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സന്നദ്ധ സംഘടനകളുടെയും രണ്ടു പ്രതിനിധികള്‍ വീതം അടങ്ങുന്ന കമ്മിറ്റിയാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക.
സര്‍ക്കാര്‍ സംവിധാനവും പാലിയേറ്റീവ് വളണ്ടിയര്‍മാരും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കിടപ്പു രോഗികള്‍ക്കും ബുദ്ധിപരമായ വൈകല്യം ഉള്ളവര്‍ക്കും കൂടുതല്‍ പരിഗണന നല്‍കും.
മണ്ഡലത്തിലെ പാലിയേറ്റീവ് രോഗികള്‍ക്കായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കേന്ദ്രം വേണമെന്നും രോഗികള്‍ക്ക് മരുന്നിനുള്ള സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനുള്ള തടസങ്ങള്‍ നീക്കണമെന്നും ആവശ്യമുയര്‍ന്നു.
മണ്ഡലം വികസന മിഷന്‍ 2025ന്റെ ഭാഗമായാണ് യോഗം നടന്നത്. യോഗത്തില്‍ വിവിധ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും പങ്കെടുത്തു.
ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.എം റീന, എം കുഞ്ഞമ്മത്,തറുവൈഹാജി, ഡോ.കെ.പി വിനോദന്‍, ഡോ.അഷ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."