HOME
DETAILS
MAL
ശരീഅത്ത് സംരക്ഷണ റാലി: മൂന്നിന് പ്രചാരണ ജാഥ നടത്തും
backup
October 24 2016 | 02:10 AM
മലപ്പുറം: നവംബര്‍ നാലിന് മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ ബഹുജന റാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലം തലങ്ങളില്‍ മൂന്നിന് വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കാന്‍ പ്രചാരണ സമിതി തീരുമാനിച്ചു.
രണ്ട് മണ്ഡലങ്ങള്‍ക്ക് ഒരു വാഹനമെന്ന രീതിയില്‍ ജില്ലയില്‍ എട്ട് വാഹനങ്ങളാണ് പ്രചാരണം നടത്തുക. അടുത്ത വെള്ളിയാഴ്ച മഹല്ല് തലങ്ങളില്‍ അഞ്ചുലക്ഷം ലഘുലേഖകള്‍ വിതരണം ചെയ്യും.
യോഗത്തില്‍ ഹാജി കെ. മമ്മദ് ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സത്താര്‍ പന്തല്ലൂര്‍, ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹസന് സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."