യൂത്ത് ഡിഫന്‍സ് ഫോഴ്‌സ് അഭിമുഖം
മദ്യം, മയക്കുമരുന്ന് ദുരുപയോഗങ്ങള്‍ക്കെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ (യൂത്ത് ഡിഫന്‍സ് ഫോഴ്‌സ്) തിരഞ്ഞെടുക്കാന്‍ അഭിമുഖം നടത്തുന്നു. നടപ്പുസാമ്പത്തികവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളേജ് തലത്തിലും, പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്ക മേഖലകളിലും പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കോളേജ്തല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിഗ്രിയും, പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്കമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലസ്ടൂവുമാണ് യോഗ്യത.
കഴിഞ്ഞവര്‍ഷങ്ങളില്‍ വോളണ്ടിയറായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്ക് മുന്‍ഗണന. ജില്ലാതലത്തില്‍ യഥാക്രമം മൂന്നും രണ്ടും വീതം വോളണ്ടിയര്‍മാരുടെ ഒഴിവിലേക്കാണ് നിയമനം. 18നും 40നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉള്ളവര്‍ക്ക് വികാസ് ഭവനിലെ കമ്മീഷന്‍ ഓഫീസില്‍ ഇന്ന് (ഒക്‌ടോബര്‍ 25) രാവിലെ 11 നാണ് അഭിമുഖം. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉള്ളവര്‍ക്ക് 26ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് 28ന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലുമാണ് അഭിമുഖം.
തിരഞ്ഞെടുക്കപ്പെടുന്ന ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് 5000 രൂപയും ഓരോ പരിപാടി സംഘടിപ്പിക്കുന്നതിന് വോളണ്ടിയര്‍മാര്‍ക്ക് കോളേജ് തലത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2500 രൂപയും നല്‍കും. നിയമന കാലാവധി 2017 മാര്‍ച്ച് 31 വരെയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."