വീട് കയറി ആക്രമണം നടത്തിയവരെ ഉടന്‍ പിടികൂടണമെന്ന്
പുതുക്കാട്: പറപ്പൂക്കരയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തേര്‍മഠത്തില്‍ കുമാരന്റെ മകന്‍ പ്രദീപിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയ ഗുണ്ടാസംഘത്തിലെ മുഴുവന്‍ പേരെയും ഉടന്‍ പിടികൂടണമെന്ന് പി.കെ.എസ് കൊടകര ഏരിയ കമ്മിറ്റി പുതുക്കാട് പൊലിസിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഒരു സംഘം ഗുണ്ടകള്‍ പ്രദീപിന്‍െ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പ്രദീപിന്റെ വികലാംഗനായ സഹോദരന്‍ ജിനീഷ്, പ്രദീപിന്റെ ഭാര്യ, അമ്മ എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. പറപ്പൂക്കര സ്വദേശി വിപിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പ്രദീപിന്റെ ഭാര്യയെ വിപിന്‍ കളിയാക്കിയതിനു പുതുക്കാട് പൊലിസില്‍ പ്രദീപ് നല്‍കിയ പരാതിയായിരുന്നു ആക്രമണത്തിന് കാരണം. സംഭവത്തില്‍ വീടാക്രമിച്ച നന്തിക്കര എടത്തിപ്പറമ്പില്‍ അഭിലാഷ് മാത്രമാണ് ഇതേവരെ പൊലിസ് പിടിയിലായിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ വ്യാഴാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. പി.കെ.എസ് കൊടകര ഏരിയ പ്രസിഡന്റ് എം.കെ ശിവരാമന്‍, സെക്രട്ടറി പി.കെ കൃഷ്ണന്‍കുട്ടി, ട്രഷറര്‍ പി.വി മണി എന്നിവര്‍ കുമാരന്റെ വീട്ടിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."