വീടിന് സമീപത്തെ മദ്യപാനം ചോദ്യം ചെയ്തു; പന്ത്രണ്ടംഗ സംഘം വൃദ്ധയേയും കൊച്ചുമകനേയും വീടുകയറി ആക്രമിച്ചു
പൂച്ചാക്കല്‍: വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് പന്ത്രണ്ടംഗ സംഘം വൃദ്ധയെയും കൊച്ചുമകനെയും വീടുകയറി ആക്രമിച്ചു.
ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് കൈമുറിഞ്ഞ കൊച്ചുമകനും അക്രമികളുടെ ചവിട്ടേറ്റ എണ്‍പത്തിയാറ് വയസ്സുള്ള വൃദ്ധയും ആശുപത്രിയില്‍ ചികിത്സയിലാണ്. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17 ാം വാര്‍ഡ് പല്ലുവേലി പടിഞ്ഞാറ് പണിക്കശ്ശേരി ദേവകി (86), കൊച്ചുമകന് അനീഷ്(33) എന്നിവര്‍ക്ക് നേരെയാണ് മദ്യപസംഘം ആക്രമണം നടത്തിയത്. പരുക്കേറ്റ അനീഷ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, ദേവകി ചേര്‍ത്തല താലൂക്കാശുപത്രിയിലും ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
അനീഷിന്റെ വീടിന് സമീപത്തെ ചിറയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഘവുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെ മദ്യപസംഘം ഫോണ്‍ ചെയ്തതോടെ ആറ് പേര് കൂടിയെത്തി. തുടര്‍ന്ന് ഇവര്‍ അനീഷിന്റെ വീടുകയറി കുടുംബാഗങ്ങളേയും ആക്രമിക്കുകയായിരുന്നു. വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ഇഷ്ടികയും ബിയര്‍ കുപ്പികളും ഉപയോഗിച്ചായിരുന്നു അക്രമം. ഇത് തടയാന്‍ എത്തിയപ്പോഴാണ് അനീഷിനും അമ്മൂമ്മക്കും പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."