HOME
DETAILS

വോട്ടില്ല, എങ്കിലും പ്രതീക്ഷകളോടെ

  
backup
May 14 2016 | 21:05 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

സഊദി അറേബ്യയിലെ പതിനഞ്ചു ലക്ഷത്തോളം മലയാളികളില്‍ പലര്‍ക്കും കേരളത്തില്‍ വോട്ടില്ല. വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവര്‍ക്കുതന്നെ ഭാരിച്ച വിമാനക്കൂലി നല്‍കി വരാനും വയ്യ. എങ്കിലും തങ്ങള്‍ പിന്തുണയ്ക്കുന്ന മുന്നണി ജയിക്കണമെന്നവര്‍ പ്രതീക്ഷിക്കുന്നു. അതിനായി പ്രാര്‍ഥിക്കുന്നു.
കേരളത്തില്‍നിന്നെത്തുന്ന പത്രങ്ങളിലൂടെയും മലയാളംവാര്‍ത്ത സംപ്രേഷണംചെയ്യുന്ന ടെലിവിഷന്‍ ചാനലുകളിലൂടെയും നാട്ടിലെ വിധിയെഴുത്തിന്റെ ചൂടുംചൂരും അവരറിയുന്നു. വാട്‌സ് ആപ്പും ഇന്റര്‍ നെറ്റും തുടങ്ങി മൊബൈല്‍ ഫോണ്‍വരെ ഇക്കാര്യത്തില്‍ സജീവം. രാഷ്ട്രീയയോഗങ്ങള്‍ക്ക് അറേബ്യന്‍ മണ്ണില്‍ വിലക്കാണെങ്കിലും കേരള മുസ്്‌ലിം കള്‍ചറല്‍ സെന്റര്‍, ഓവര്‍സീഡ് ഇന്ത്യന്‍ കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ ഐക്യജനാധിപത്യ മുന്നണിക്കനുകൂലമായും യുവകലാസാഹിതി, സംസ്‌കൃതി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇടതുപക്ഷ മുന്നണിക്കുവേണ്ടിയും പ്രചരണപ്രവര്‍ത്തനങ്ങളുമായി സജീവമാണ്.

ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഇന്ത്യന്‍ മുസ്്‌ലിം കള്‍ചറല്‍ സെന്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കള്‍ചറല്‍ സെന്റര്‍ തുടങ്ങി ബി.ജെ.പി അനുകൂല കൂട്ടായ്മവരെയും തെരഞ്ഞെടുപ്പു പ്രചരണത്തിനു പണം സംഭരിക്കാനും മറ്റുമായി രംഗത്തുണ്ട്.ഏതാനുംപേര്‍ സ്വന്തം കൈയില്‍നിന്നു കാശുചെലവഴിച്ചു വിമാനടിക്കറ്റെടുത്തു വോട്ടുചെയ്യാന്‍ നാട്ടിലേക്കു പറക്കുന്നുണ്ട്. എങ്കിലും, പ്രവാസി വോട്ടവകാശം ഇനിയും സ്ഥാപിച്ചുകിട്ടാത്തതിനാല്‍ നാട്ടിലെ വോട്ടുകള്‍ തങ്ങള്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇതിനായി പ്രവാസികളെ പ്രേരിപ്പിക്കുന്നതിന് അബ്ദുറഹ്്മാന്‍ രണ്ടത്താണി, പി.കെ ബഷീര്‍, പി.ടി അജയ്‌മോഹന്‍, അബ്ദുല്ല കെ, ഡോ. കെ.ടി ജലീല്‍, പ്രവീണ്‍കുമാര്‍, ടി.വി ഇബ്‌റാഹിം, മനയത്ത് ചന്ദ്രന്‍, വി ശശികുമാര്‍, അബ്ദുറഹ്്മാന്‍ തുടങ്ങിയവര്‍ നോമിനേഷന്‍ സമര്‍പിക്കുന്നതിനു മുമ്പുതന്നെ ഗള്‍ഫ് നാടുകളില്‍ പര്യടനം നടത്തുകയുണ്ടായി. നാട്ടില്‍ തങ്ങളുടെ പേരില്‍ കള്ളവോട്ടുകള്‍ ചെയ്യുന്നതു തടയാനെങ്കിലും നടപടിവേണമെന്ന് പ്രവാസി സംഘടനകള്‍ ഈ നേതാക്കളോട് അഭ്യര്‍ഥിച്ചു.


ആഴ്ചയില്‍ രണ്ട് അവധിദിനങ്ങളെന്ന സര്‍ക്കാര്‍ തീരുമാനം, സ്വകാര്യമേഖലയിലേയ്ക്കും വ്യാപിപ്പിക്കാന്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ചതായ വാര്‍ത്ത വായിച്ച് ആശ്വാസംകൊണ്ട പ്രവാസികളെ ഞെട്ടിപ്പിക്കുന്നതായി കൂടുതല്‍ കര്‍ക്കശമായി സഊദിവത്ക്കരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും നിശ്ചിതയെണ്ണം സഊദി പൗരന്മാരെ നിയമിക്കണമെന്ന നിതാഖാത്ത് നിയമം അല്‍പ്പമൊന്നു മയപ്പെടുത്തിയതിനിടയിലാണ് എല്ലാ മൊബൈല്‍ ഷോപ്പുകളും സഊദികളെ ഏല്‍പ്പിക്കണമെന്ന ഉത്തരവ് അശനിപാതംപോലെ വന്നത്. ഇത് ഏറെയും ബാധിക്കുന്നതു നാട്ടില്‍ എല്ലാം വിറ്റുപെറുക്കിവന്ന് കുറേക്കാലമായി സഊദിയില്‍ മൊബൈല്‍ ഷോപ്പുകള്‍ നടത്തിവരുന്ന മലയാളികളെയാണ്.

തൊഴില്‍രഹിതരായ പതിനായിരക്കണക്കിനു സഊദിപൗരന്മാര്‍ക്കു സര്‍ക്കാര്‍ സൗജന്യമായി പരിശീലനം നല്‍കുന്നുണ്ടെങ്കിലും മൊബൈല്‍ കടകളില്‍ വില്‍പ്പനയോടൊപ്പം സര്‍വിസും നടത്താന്‍ അവര്‍ക്കു സാധിക്കുമോയെന്നു കണ്ടറിയണം.
പിന്തുണതേടുന്നതിനേക്കാളേറെ പണം സംഭരിക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ ഗള്‍ഫ് നാടുകളിലേക്ക് വരുന്നതെന്ന് പ്രവാസികള്‍ക്കറിയാം. അത്രസമയം തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു കൂട്ടായ യത്‌നം നടത്തുന്നതില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള സാമാജികര്‍പോലും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് അവര്‍ക്കു പരാതിയുണ്ട്. കേന്ദ്രത്തില്‍ ഒരുവിധം നല്ലനിലയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയായിരുന്ന പ്രവാസി വകുപ്പ് ഒരു സുപ്രഭാതത്തില്‍ എടുത്തുകളഞ്ഞപ്പോള്‍ ശക്തമായ പ്രതികരണംനടത്താന്‍പോലും രാഷ്ട്രീയനേതൃത്വങ്ങള്‍ക്കു കഴിഞ്ഞില്ല.


സഊദിയിലെ തൊഴില്‍സംരക്ഷണം ഇന്ത്യക്കു മാത്രമായി ഉറപ്പിക്കാന്‍ കഴിയില്ലെന്നതു സത്യം. എങ്കിലും ചെയ്യാനാവുന്ന പലകാര്യങ്ങളുണ്ട്. മടങ്ങിവരുന്നവരുടെ പുനരധിവാസം, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ഫലപ്രദമായ ഒരു നീക്കവും ഇതേവരെ ഉണ്ടായിട്ടില്ല. അവരുടെ പ്രശ്‌നങ്ങള്‍ ശരിയായി അധികൃതസമക്ഷം സമര്‍പ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നോരണ്ടോ പ്രവാസികളെ സ്ഥാനാര്‍ഥികളാക്കണമെന്നുപോലും ആവശ്യം ഉന്നയിച്ചത് ഇതിന്റെ വെളിച്ചത്തിലാണ്.
തങ്ങള്‍ പിന്തുണയ്ക്കുന്ന മുന്നണി കേരളത്തില്‍ അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതോടൊപ്പം പ്രവാസി വോട്ടവകാശം മുതലുള്ള തങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പുതിയ നിയമസഭ കാര്യമായി കണക്കിലെടുക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ മെയ് 16 ന്റെ വോട്ടെടുപ്പിലേക്കും ഫലപ്രഖ്യാപനത്തിലേയ്ക്കും ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago