HOME
DETAILS
MAL
എസ്.പിയും ബി.എസ്.പിയും യു.പിയെ ചൂഷണം ചെയ്യുന്നു: പ്രധാനമന്ത്രി
backup
October 25 2016 | 04:10 AM
ബുന്ദേല്‍ഖണ്ഡ്:സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ചേര്‍ന്ന് ഉത്തര്‍ പ്രദേശിനെ സ്വന്തമാക്കി ചൂഷണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുന്ദേല്‍ഖണ്ഡില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഇരുപാര്‍ട്ടികളും ചേര്‍ന്ന് കൊള്ളയടിക്കുകയാണ്. അഞ്ചു വര്‍ഷങ്ങള്‍ കൂടുമ്പോഴും അധികാരത്തില്‍ മാറിമാറി വരികയാണ് ഇവര്‍. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന ഒരു പ്രവര്‍ത്തനവും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.
യു പിക്ക് ഇന്നാവശ്യം വോട്ടു ബാങ്ക് രാഷ്ട്രീയമല്ല. അത്തരത്തിലുള്ള ഏതുനീക്കവും ജനങ്ങളുടെ ക്ഷേമത്തെയാണ് ഇല്ലാതാക്കുന്നത്. താന്‍ ജനിച്ചത് ഭരിക്കാനല്ല, മറിച്ച് കഠിനാധ്വാനം ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."