HOME
DETAILS

പൊന്നാനി കോള്‍ മേഖലയില്‍ വരള്‍ച്ചാഭീഷണി; കര്‍ഷകര്‍ കണ്ണീരില്‍

  
backup
October 25 2016 | 04:10 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-2


പൊന്നാനി: ഇടവത്തില്‍ മഴ പെയ്യാതായതോടെ പൊന്നാനി കോള്‍മേഖല കനത്ത വരള്‍ച്ചയിലേക്ക്. തുലാവര്‍ഷവും മഴ ലഭിക്കാത്ത സ്ഥിതിയായതിനാല്‍ കര്‍ഷകര്‍ കണ്ണീരിലാണ്. നവംബറില്‍ ആരംഭിക്കേണ്ട പുഞ്ചകൃഷിക്ക് വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്. ഇടവത്തില്‍ മഴ ലഭിക്കാതെ പോയതോടെ നൂറടിത്തേട്ടില്‍ കാര്യമായ വെള്ളം ലഭിച്ചിട്ടില്ല. ഡിസംബര്‍ അവസാനം കൊയ്‌തെടുക്കേണ്ട മുണ്ടകന്‍ കൃഷി വെള്ളമില്ലാത്തതിനാല്‍ തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. തുലാവര്‍ഷത്തിലും  കാര്യമായ മഴ ലഭിച്ചിട്ടില്ല.
  ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെയുള്ള ജലസേചന സൗകര്യങ്ങള്‍ നീണ്ടുപോകുന്നത് കോള്‍മേഖലക്ക് വലിയ തിരിച്ചടിയാണ്. ചമ്രവട്ടം പദ്ധതി  വഴി ലിങ്ക് കനാലുകളിലൂടെ വെള്ളമെത്തിക്കാനായാല്‍ പൊന്നാനി കോള്‍ മേഖലയിലെ എല്ലാ  കൃഷിയിടങ്ങളിലേക്കും ജലസേചന സൗകര്യമൊരുങ്ങും. ചോര്‍ച്ച കാരണം ചമ്രവട്ടം പദ്ധതി ഉപയോഗശൂന്യമായതിനാല്‍ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലാണ്.
കോള്‍ മേഖലയിലെ  മേല്‍ഭാഗങ്ങളില്‍ തീരെവെള്ളമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. താഴ്ഭാഗങ്ങളിലെ വെള്ളത്തിന്റെ  സാന്നിധ്യം കുറഞ്ഞ് വരികയാണ്. കടുത്ത വരള്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഇതിന്  പുറമെ മഴ കുറഞ്ഞതോടെ ഭാരതപ്പുഴ മണല്‍ക്കൂനയായി മാറി. ജലലഭ്യതയില്ലാത്തതിനാല്‍ കുടിവെള്ള  വിതരണപദ്ധതികളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. മധ്യകേരളത്തില്‍ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള  കൃഷിയും വലിയ പ്രതിസന്ധിയാണ് -തൃശ്ശൂര്‍-മലപ്പുറം ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമാണ് ഭാരതപ്പുഴ. മഴയിലുണ്ടായ ഗണ്യമായ കുറവ് പുഴയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. പലയിടങ്ങളിലും പൂര്‍ണമായും പുഴ  വരണ്ടുണങ്ങി. ശേഷിക്കുന്നിടത്ത് നീര്‍ച്ചാല്‍ മാത്രമായി ഒഴുകുന്നു ഭാരതപ്പുഴ. ഒട്ടനവധി കുടിവെള്ള  പദ്ധതികളാണ് ഭാരതപ്പുഴയെ ആശ്രയിച്ചു നിലനില്‍ക്കുന്നത്. വിവിധ മേഖലയിലേക്ക് വെള്ളം  കൊണ്ടുപോകുന്ന പമ്പ് ഹൗസുകള്‍ക്ക് താഴെ ഗുരുതരമായി മലിനപ്പെട്ട ജലം കൊണ്ടു പോകേണ്ട  ഗതികേടിലാണ് ജല അതോറിറ്റി.
മേഖലയിലെ കൃഷിയെയും വെള്ളത്തിന്റെ അഭാവം  വലിയ അളവിലാണ് ബാധിക്കുന്നത്. പുഴയോരത്തുള്ള നെല്‍പ്പാടങ്ങളെല്ലാം കരിഞ്ഞുണങ്ങുകയാണ്.  ചെറുതുരുത്തി കൊച്ചി പാലത്തിന് സമീപം ചെറുതടയിണ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ 2008ല്‍ വിഭാവനം ചെയ്തുവെങ്കിലും ഇന്നും അത് പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago