നന്മണ്ട കരിയാണിമല ക്വാറി സമരം മുതലെടുക്കാന്‍ ബി.ജെ.പി
ബാലുശ്ശേരി: നന്മണ്ട കരിയാണിമലയിലെ ഉപ്പൂത്തിക്കണ്ടി ക്രഷറിന്റെയും ക്വാറിയുടെയും പ്രവര്‍ത്തനത്തിനെതിരേ നന്മണ്ട ലോക്കല്‍ കമ്മിറ്റി നടത്തി വരുന്ന സമരം70 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്താത്ത സാഹചര്യത്തില്‍ സാഹചര്യം മുതലെടുക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങി.
സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാത്തതില്‍ നന്മണ്ട ലോക്കല്‍ കമ്മിറ്റിയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ അവസരം മുതലെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
ഇതിന്റെ ഭാഗമായി ബി.ജെ.പിയുടെ എലത്തൂര്‍ നിയോജക മണ്ഡലം നേതാക്കള്‍ കോളനിയിലെത്തി നിവാസികളുമായി ചര്‍ച്ച നടത്തി സമരത്തിനു എല്ലാ വിധ പിന്തുണയും അറിയിച്ചു. എന്നാല്‍ സി.പി.എം സമര നേതാക്കള്‍ ഇതിനോടു പ്രതികരിക്കാന്‍ തയാറായില്ല.
ഞങ്ങളുടേത് സാമൂഹിക പ്രശ്നമാണെന്നും അതു പരിഹരിക്കുന്നതിനു ആരുമായും സഹകരിക്കുമെന്നുമാണ് കോളനിവാസികളുടെ പ്രതികരണം. ഇതിനിടെ ഇന്നു നന്മണ്ടയില് സി.പി.എം മേഖലാ ജാഥയ്ക്കു നല്കുന്ന സ്വീകരണ പരിപാടിയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.
സ്വീകരണ പരിപാടിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റി വിട്ടു നിന്നാല്‍ അതു പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.
പ്രശ്നത്തിനു പരിഹാരം കാണാതെ സമരം നീട്ടിക്കൊണ്ടു പോകുന്നതില്‍ അണികളും രോഷാകുലരാണ്. സാമൂഹിക പ്രശ്നത്തില്‍ എം.എല്‍.എ എ.കെ ശശീന്ദ്രന് പ്രതികരിക്കാത്തതിലും അമര്‍ഷം പുകയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."