HOME
DETAILS
MAL
മദ്യനിരോധന സമിതി ധര്‍ണ
backup
October 25 2016 | 07:10 AM
കോഴിക്കോട്: സിവില്‍ സ്റ്റേഷനു മുന്പില് ആരംഭിച്ച വിദേശമദ്യഷോപ്പിന് കോര്പ്പറേഷന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി കോര്പ്പറേഷന് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ഡോ. ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് പുന്നശ്ശേരി ശ്രീധരന് മാസ്റ്റര്‍ അധ്യക്ഷനായി.
കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സുരേഷ്ബാബു, കൗണ്‍സിലര്‍ കെ.സി ശോഭിത, പ്രൊഫ. ടി.എം രവീന്ദ്രന്, സോഷ്യോ വാസു, പ്രൊഫ. ഒ.ജെ ചിന്നമ്മ, അഷ്റഫ് ചേലാട്ട്, ശ്രീകുമാര്‍, പുളിയോളി ഭാസ്കരന്, റഹ്മത്തുന്നിസ, സുഭാഷ് ആബേല്‍, കെ. സത്യനാഥന്, രാമദാസ് പന്തീരങ്കാവ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."