HOME
DETAILS
MAL
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ പരാതി പൂഴ്ത്തിയ സംഭവത്തില്‍ ശങ്കര്‍ റെഡ്ഡിക്കതിരേ അന്വേഷണത്തിന് ഉത്തരവ്
backup
October 25 2016 | 08:10 AM
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതി മുക്കിയ സംഭവത്തില്‍ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുന്‍ വിജിലന്‍സ് ഡയറക്ടറായ ശങ്കര്‍ റെഡ്ഡിക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്ത് ഉമ്മന്‍ചാണ്ടിക്കെതിരേ ലഭിച്ച പരാതികളാണ് ശങ്കര്‍റെഡ്ഡി പൂഴ്ത്തിവച്ചത്. മന്ത്രി വി.എസ് ശിവകുമാര്‍ അടക്കമുള്ളവര്‍ നല്കിയ ആറോളം പരാതികളാണ് ശങ്കര്‍റെഡ്ഡി ആറു മാസത്തോളം പൂഴ്ത്തിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."