ഐ.പി.എല്‍ ലേല നടപടികള്‍ നീട്ടിവയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനം
മുംബൈ: സാമ്പത്തിക ഇടപാടുകള്‍ സുപ്രിം കോടതി മരവിപ്പിച്ച സാഹചര്യത്തില്‍ ഐ.പി.എല്‍ ടെലിവിഷന്‍ സംപ്രേക്ഷേണ അവകാശം നല്‍കാനുള്ള ലേല നടപടികള്‍ നീട്ടിവയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനം.
ഇന്നലെയായിരുന്നു ലേല നടപടികള്‍ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചിരുന്നത്. ആര്.എം.ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിനാല്‍ ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകള്‍ ഇക്കഴിഞ്ഞ 21നു സുപ്രിം കോടതി മരവിപ്പിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം ലേലം പോലുള്ള നടപടികള്‍ ലോധ സമിതിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയൂ.
ടെലിവിഷന്‍ കമ്പനികളും സോഷ്യല്‍ മീഡിയയുമടക്കം പതിനെട്ടോളം കമ്പനികള്‍ ലേലത്തിനായി അപേക്ഷ നല്‍കിയിരുന്നു. പുതിയ തിയതി എന്നാണെന്നു ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.
ലേല നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ലോധ സമിതിയില്‍ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ലേലത്തിനു തയാറായിരുന്ന കമ്പനികളോട് ക്ഷമാപണം നടത്തുന്നതായും ബി.സി.സി.ഐ സെക്രട്ടറി അജയ് ഷിര്‍ക്കെ വ്യക്തമാക്കി.
ലേലത്തില്‍ പങ്കെടുക്കാനുള്ള കമ്പനികള്‍ക്ക് ബോര്‍ഡ് ഇ മെയില്‍ വഴിയാണ് നടപടികള്‍ നിര്‍ത്തിവച്ചതായുള്ള വിവരം കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."