യുവജന കമ്മിഷനില്‍ സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു
മലപ്പുറം: മദ്യം, മയക്കുമരുന്ന് ദുരുപയോഗങ്ങള്‍ക്കെതിരേയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന യുവജന കമ്മിഷന് സംസ്ഥാനതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ (യൂത്ത് ഡിഫന്‍സ് ഫോഴ്സ്) തെരഞ്ഞെടുക്കുന്നു.
നടപ്പുസാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളജ് തലത്തിലും പട്ടികജാതിപട്ടികവര്‍ഗ പിന്നാക്ക മേഖലകളിലും പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശം. കോളേജ്തല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിഗ്രിയും പട്ടികജാതിപട്ടികവര്‍ഗ പിന്നാക്കമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലസ്ടുവുമാണ് യോഗ്യത. കഴിഞ്ഞവര്‍ഷങ്ങളില്‍ വോളണ്ടിയറായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്ക് മുന്‍ഗണന. ജില്ലാതലത്തില്‍ യഥാക്രമം മൂന്നും രണ്ടും വീതം വോളണ്ടിയര്‍മാരുടെ ഒഴിവിലേക്കാണ് നിയമനം. താത്പര്യമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് 28 ന് രാവിലെ 11 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന് താലൂക്ക് സമ്മേളന ഹാളിലാണ് അഭിമുഖം. തെരഞ്ഞെടുക്കപ്പെടുന്ന ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് 5000 രൂപയും ഓരോ പരിപാടി സംഘടിപ്പിക്കുന്നതിന് കോളജ് തലത്തിന് 1500 രൂപയും പട്ടികജാതിപട്ടികവര്‍ഗ പിന്നാക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2500 രൂപയും നല്‍കും. 2017 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."