HOME
DETAILS
MAL
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
backup
October 25 2016 | 19:10 PM
വഴിക്കടവ്: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉല്പന്നങ്ങള് വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. ഗൂഡല്ലൂര്‍ ഭാഗത്ത് നിന്നും വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ബസിന്റെ റാക്കില്‍ ബാഗില്‍ അഞ്ഞൂറോളം പാക്കറ്റുകളിലായാണ് ഹാന്‍സ് ഒളിപ്പിച്ചിരുന്നത്.
ബസുകളിലും മറ്റ് വാഹനങ്ങളിലുമായി നിരോധിത പുകയില ഉല്പന്നങ്ങള് അതിര്‍ത്തി കടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കര്‍ശനമായ പരിശോധനയാണ് എക്സൈസ് ചെക്ക് പോസ്റ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ഗോപിദാസ്, പ്രിവന്റീവ് ഓഫീസര്‍ ടി. ദിനേശന്, സി.ഇ.ഒ മാരായ ഹരികൃഷ്ണന്, സന്തോഷ്, ജയാനന്ദന് എന്നിവരടങ്ങിയ സംഘമാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."