ഈ അമ്മയുടെ കണ്ണ് നീരിന് അറുതിയായില്ല മകന്റെ തിരോധാനത്തിന് രണ്ടണ്ടരപ്പതിറ്റാണ്ടണ്ട്
ശ്രീകൃഷ്ണപുരം: 1992 ഒരു സുപ്രഭാതത്തില്‍ താന്‍ നാട് വിടുകയാണെന്നും തന്നെക്കുറിച്ച് ഇനി അന്വേഷിക്കരുതെന്നും എന്ന് എഴുതിവെച്ച് മകന്‍ വീട് വിട്ടിറങ്ങിയപ്പോള്‍ അത് ഒരു തമാശയായിട്ട് മാത്രമേ അമ്മ ലക്ഷ്മി കരുതിയതുള്ളൂ. പക്ഷെ മകന്‍ സുന്ദരന്‍ പിന്നീട് വീടണഞ്ഞില്ല. രണ്ടണ്ടരപ്പതിറ്റാണ്ടണ്ട് വീട് വിട്ടിറങ്ങിയ മകന്‍ ഇപ്പോഴും തന്നെ കാണാന്‍ എത്തുമെന്ന വിശ്വാസത്തില്‍ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് കരിമ്പുഴ ആറ്റാശ്ശേരി പനാംകുന്ന് ചാഴിയോട്ട് വീട്ടില്‍ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി(70).
സ്ഥലത്തെ മൂത്താശാരിയായിരുന്ന കൃഷ്ണന്റെ അഞ്ച് മക്കളില്‍ നാലാമനായിരുന്ന സത്യനാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വീട് വിട്ട് പോയത്. നല്ല ഒരു കാര്‍പന്റര്‍ കൂടിയായിരുന്നു സത്യന്‍. കാണാതായ സമയത്ത് പൊലിസില്‍ പരാതിപ്പെട്ടില്ലെങ്കിലും വരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ലക്ഷ്മി അമ്മയും പ്രദേശ വാസികളും. അപ്രത്യക്ഷമാവുമ്പോള്‍ 22 വയസ് പ്രായമായിരുന്ന സത്യനെ സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ണുനീര്‍ തോരാതെ കാണുന്നവരോടെല്ലാം അമ്മ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സത്യന്റെ സഹോദരങ്ങളായ ശങ്കരനായണന്‍, പത്മിനി, പ്രേമന്‍ എന്ന രാമന്‍കുട്ടി, മണികണ്ഠന്‍ എന്നിവരെല്ലാം മിഴിയടക്കാതെ സത്യനെ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."