കോഴിക്കോട് ദേശീയപാത പുതുപ്പരിയാരം കുരുതിക്കളമാകുന്നു
പുതുപ്പരിയാരം: പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരം പഞ്ചായത്തോഫിസിന് സമീപമുള്ള റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന്വര്‍ഷത്തിനിടെ പത്തിലധികം അപകടങ്ങളാണ് ഉണ്ടായത്. എന്നാല്‍ അധികൃതര്‍ അലംഭാവം തുടരുകയാണ്. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യമുയരുന്നു.
ചരക്കുവാഹനങ്ങള്‍ ഏറെ സഞ്ചരിക്കുന്ന രാത്രി സമയങ്ങളിലാണ് കൂടുതലും അപകടങ്ങള്‍ ഉണ്ടാകുന്നത്. വേഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തതിനാല്‍ അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പുതുപ്പരിയാരം പഞ്ചായത്തോഫീസിന് സമീപത്തെ വളവ് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നതാണ് അപകടങ്ങള്‍ക്കു കാരണം. തെരുവുവിളക്കുകള്‍ കത്താത്തതും ദിശാ ബോര്ഡുകളില്ലാത്തതുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഇത്രയും അപകടമരണങ്ങള്‍ സംഭവിച്ചിട്ടും ദേശീയ പാത വികസന അതേറിറ്റിയോ പൊതുമാരമത്ത് വകുപ്പോ ജില്ലാ ഭരണകുടമോ സുരക്ഷാ സംവിധാനങ്ങളുള്‍പ്പെടെയുള്ള അപകട രഹിത പ്രതിരോധ സംവിധാനങ്ങള്‍ക്കു നേരെ മുഖം തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."