ഫണ്ട് സമര്‍പണം നടത്തി
മാള: കെ.പി.എം.എസ് കാട്ടിക്കരകുന്ന് ശാഖയുടെ ആഭിമുഖ്യത്തില്‍ കൊല്ലം അക്മാസ് കോളജിനുള്ള ഫണ്ട് സമര്‍പ്പണവും കുടുബസംഗമവും നടത്തി. ശാഖ ഓഫിസങ്കണത്തില്‍ നടന്ന ചടങ്ങ് കെ.പി.എം.എസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ നിന്നുള്ളവരെ ആദരിച്ചു.
ശാഖാ പ്രസിഡന്റ് കെ എ മോഹനന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കടകുളം രാജേന്ദ്രന്‍, കെ.പി.എം.എഫ് ജനറല്‍ സെക്രട്ടറി അനില്‍ ബഞ്ചമിന്‍ പാറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല്‍ സീ പാത്താടന്‍ ,മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ , പി.കെ മോഹനന്‍ , പി.എസ് ശ്രീജിത് , ഹംസ സുഹ്‌രി, സി.മേഴ്‌സി റോസ് , സെബി പഴയാറ്റില്‍, മിനി പഴയാറ്റില്‍, ലിന്‍സി പഴയാറ്റില്‍, രഞ്ജിത് ചിറ്റേത്ത്, സിനോജ് കെ.എസ്, കെ.കെ അരുണ്‍കുമാര്‍, അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."