വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് കണ്ടാല്‍ കഷ്ടം തോന്നും
കണ്ണൂര്‍: ചൊവ്വ-മട്ടന്നൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു ഗതാഗതകുരുക്കു രൂക്ഷമായി. മാസങ്ങള്‍ക്കു മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് നാലു വരിപ്പാതയാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ കാല്‍നടയാത്രപോലും ദയനീയമാണ്. മിക്കയിടത്തും ടാറിങ് പൊട്ടിപ്പൊളിഞ്ഞു കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
കുഴികളില്‍ വീഴാതിരിക്കാന്‍ വാഹനങ്ങള്‍ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നതും അപകടങ്ങള്‍ക്കു വഴിവെക്കുന്നു. വാരം ആശുപത്രി, ജുമാഅത്ത് പള്ളി എന്നിവിടങ്ങളിലെ റോഡാണ് തകര്‍ന്നതില്‍ കൂടുതല്‍. ചൊവ്വ-മട്ടന്നൂര്‍ റൂട്ടില്‍ ഏറ്റവുമധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണു വാരം ടൗണ്‍. ടൗണില്‍ നിന്നു കടാങ്കോട് ഭാഗത്തേക്കു കയറുന്ന ഭാഗം ഇടുങ്ങിയതായതിനാലും ചില കടകള്‍ റേഡിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുമാണു ഗതാഗതപ്രശ്നം രൂക്ഷമാക്കുന്നത്. ഈ ഭാഗം വീതി കൂട്ടാതെ ഗതാഗതകുരുക്കു ശാശ്വതമായി പരിഹരിക്കാനാവില്ല.
12 വര്‍ഷം മുമ്പ് മെക്കാഡം ടാറിങ്ങ് ചെയ്ത റോഡില്‍ കുഴി അടക്കല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ചൊവ്വ-മട്ടന്നൂര്‍ റോഡ് ഗതാഗത യോഗ്യമാക്കിത്തരണമെന്നാവശ്യപ്പെട്ട് വാരത്തെ ഡ്രൈവര്‍മാരും കൗണ്‍സലര്‍മാരും ചേര്‍ന്ന് പൊതുമരാമത്ത് അസി.എന്‍ജിനിയര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."