ബദാംചുവട് ക്വാറിയില്‍ പാറപൊട്ടിക്കുന്നത് പൊലിസ് തടഞ്ഞു
തിരുവമ്പാടി: മരഞ്ചാട്ടി ബദാംചുവട്ടില്‍ പുതിയ ക്വാറിയില്‍ പാറ പൊട്ടിക്കുന്നതു നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് തിരുവമ്പാടി പൊലിസെത്തി തടഞ്ഞു. ഞായറാഴ്ച വെടിശബ്ദം കേട്ടാണു നാട്ടുകാര്‍ പാറ പൊട്ടിക്കുന്ന വിവരം അറിഞ്ഞത്. ഉടനെ പൊലിസിനെ വിളിക്കുകയായിരുന്നു.
രണ്ടാഴ്ച മുന്‍പാണു പഞ്ചായത്ത് ക്വാറിക്ക് അനുമതി നല്‍കിയത്. ഗ്രാമസഭാ തീരുമാനം മറികടന്നായിരുന്നു ഇത്. എന്നാല്‍ ക്വാറിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. ഇതിനുപുറമെ, ഞായറാഴ്ചയും പൊതു അവധിദിനങ്ങളിലും ഖനനം പാടില്ലെന്നാണു നിയമം. അതിനിടെ, അപരിചിതരായ ആളുകളുമായി ക്വാറി ഉടമ സ്ഥലത്തെത്തിയതു സംഘര്‍ഷത്തിനിടയാക്കി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. പ്രദേശത്തു ക്വാറി തുടങ്ങുന്നതിനെതിരേ വര്‍ഷങ്ങളായി നാട്ടുകാര്‍ സമരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."