സുരക്ഷയില്ലാതെ റേഡിയേഷന്‍ ചികിത്സ; ജീവനക്കാര്‍ ബലിയാടാകുന്നു
കണ്ണൂര്‍: റേഡിയേഷന്‍ തരംഗങ്ങ ളേല്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സ്വകാര്യ മേഖലകളില്‍ അട്ടിമറിക്കപ്പെടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും വന്‍കിട ലാബുകളിലുമെല്ലാം റേഡിയേഷന്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതിനാവശ്യമായ യോഗ്യത തെളിയിക്കണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു.
എന്നാല്‍ സര്‍ട്ടിഫിക്കറ്റുകളോ ഏപ്രണ്‍, ബാഡ്ജ് എന്നിവയോ ഇല്ലാതെയാണ് കേരളത്തില്‍ ഒട്ടേറെ സ്വകാര്യ ലാബുകളിലും ചില ആശുപത്രികളിലും റേഡിയേഷന്‍ ടെക്‌നീഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നത്. ചിലയിടങ്ങളില്‍ റേഡിയോളജി കോഴ്‌സ് പോലും ഇല്ലാത്തവരെ തുടക്കത്തില്‍ സഹായികളായും പിന്നീട് ടെക്‌നീഷ്യന്മാരായും ഉപയോഗിക്കുന്നതായും വിവരമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെങ്കിലും സ്വകാര്യ ലാബുകളിലും ആശുപത്രികളിലുമാണ് ചൂഷണം നടക്കുന്നത്. ഇതുമൂലം ജീവനക്കാരുടെ ആരോഗ്യം ക്ഷയിക്കുകയും ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന അവസ്ഥയാണ്.
സി.ടി സ്‌കാനിങ്ങിനെ അപേക്ഷിച്ച് അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ സ്‌കാനിങ്ങുകള്‍ താരതമ്യേന സുരക്ഷിതമാണ്. വളരെ കുറഞ്ഞ അളവിലുള്ള റേഡിയോ ആക്ടീവ് മൂലകമേ നൂക്ലിയര്‍ സ്‌കാനിങ്ങില്‍ നല്‍കുന്നുള്ളൂവെന്നതിനാലാണിത്. പത്തുവയസിനു താഴെയുള്ള കുട്ടികളില്‍ റേഡിയേഷന്‍ കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."