ജെ.ഇ.ഇ പരീക്ഷയ്ക്കും ഡ്രസ് കോഡ്
ന്യൂഡല്‍ഹി: സി.ബി.എസ്.ഇയെപ്പോലെ ഐ.ഐ.ടിയും പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്കു കോപ്പിയടിതടയുന്നതിന്റെ ഭാഗമായി ഡ്രസ്കോഡ് ഏര്‍പ്പെടുത്തുന്നു.
രാജ്യത്തെ 16 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി)കളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ സംയുക്ത പ്രവേശനപ്പരീക്ഷ (ജെ.ഇ.ഇ) എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ചട്ടങ്ങളിലാണ് ഡ്രസ്കോഡ് സംബന്ധിച്ച പരാമര്‍ശമുള്ളത്.
കൈമുഴുവനായുള്ള ഷര്‍ട്ട്, കൂര്‍ത്ത (ടോപ്പ്), ആഭരണങ്ങള്‍, വലിയ മടമ്പുള്ള പാദരക്ഷകള്‍, ഷൂ തുടങ്ങിയവയ്ക്കാണ് പരീക്ഷാഹാളില്‍ നിയന്ത്രണമുള്ളത്. പ്രത്യേകവിധത്തിലുള്ള വസ്ത്രങ്ങള്‍ക്കും വിലക്കുണ്ട്. കാല്കുലേറ്റര്, മൊബൈല്‍ഫോണ്‍ എന്നിവയ്ക്കും വിലക്കുണ്ട്. വാച്ചും പരീക്ഷാഹാളിലേക്കു കൊണ്ടുവരാന്‍ പാടില്ല.
എന്നാല്‍ പരീക്ഷയുടെ ഓരോ അരമണിക്കൂറിലും ഇന്‍വിജിലേറ്റര്‍മാര്‍ സമയം അറിയിക്കും. ഈ മാസം 22നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."