HOME
DETAILS
MAL
പി.ബി.സി.എ ഉപവാസം നാളെ
backup
October 26 2016 | 20:10 PM
കണ്ണൂര്‍: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ജില്ലയിലെ മുഴുവന്‍ കടവുകളിലെയും മണല്‍ ഖനനം പുനസ്ഥാപിക്കുക, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു ന്യായമായ നികുതി ഈടാക്കി മണല്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെട്ടിട നിര്‍മാണ സ്വകാര്യ കരാറുകാരുടെ സംഘടനയായ പി.ബി.സി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ ഉപവാസം നടത്തും. നാളെ രാവിലെ 10ന് സംസ്ഥാന രക്ഷാധികാരി ടി കൃഷ്ണന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ടി മനോഹരന്, പി.എം ദ്വാരകാനാഥ്, വി രവീന്ദ്രന്, സി.വി ശശി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."