റേഷന്‍ കാര്‍ഡ് അപാകതകള്‍ പരിഹരിക്കണം: ഐ.എന്‍.എല്‍
കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലെ അപാകതകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഐ.എന്‍.എല്‍ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പുതുതായി പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ തിരുത്തുന്നതിന് പ്രാദേശികമായി നടക്കുന്ന ക്യാംപുകളില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ല.
ഈ മാസം 21-ന് പ്രസദ്ധീകരിച്ച കരട് റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്താന്‍ 30വരെയാണ് അവസരം. ഇതനുസരിച്ച് വെബ്‌സൈറ്റുകളില്‍ നിന്നും മറ്റും വിവരങ്ങളെടുത്തവര്‍ തെറ്റുകള്‍ തിരുത്തുന്നതിന് ബുദ്ധിമുട്ടുന്നു.
താഴ്ന്ന വരുമാനമുള്ളവര്‍, നിത്യരോഗികള്‍, വിധവകള്‍ എന്നിവര്‍ ലിസ്റ്റിലില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.
അനര്‍ഹമായ ആളുകള്‍ എന്തെങ്കിലും കാരണത്താല്‍ മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
കൂടുതലാളുകളും തെറ്റു തിരുത്തുന്നതിന് എത്തുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തുകയും, കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും വേണം. നാസര്‍ വെള്ളയില്‍ അധ്യക്ഷത വഹിച്ചു.
മുസ്തഫ വെള്ളിമാട്കുന്ന്,എന്‍.പി.അബൂബക്കര്‍, ജമാല്‍ പുതിയകടവ്, മുജീബ്.എന്‍.പി, കോതൂര്‍ മുസ്തഫ, സലീം തോപ്പയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."