ടി.എം ജേക്കബിന്റെ അഞ്ചാം ചരമവാര്‍ഷികാചരണം
കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവ് ടി.എം ജേക്കബിന്റെ അഞ്ചാം ചരമവാര്‍ഷികം 27 മുതല്‍ നവംബര്‍ ഒന്നു വരെ ആചരിക്കുമെന്ന് കേരളകോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27ന് തിരുവനന്തപുരത്ത് ടി എം ജേക്കബ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അവാര്‍ഡ് ദാനവും സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഉദ്ഘാടനം ചെയ്യും. 28ന് എറണാകുളം ബിടിഎച്ച് ആഡിറ്റോറിയത്തില്‍ നടക്കുന്ന ടി എം ജേക്കബ് നാടിന് നല്കിയ സംഭാവനകള്‍ എന്ന വിഷയം സംബന്ധിച്ച സിമ്പോസിയം ഡോ. സെബാസ്റ്റിയന് പോള്‍ അവതരിപ്പിക്കും. പാര്‍ട്ടി ചെയര്മാന് ജോണിനെല്ലൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചരമദിനമായ 30ന് രാവിലെ ഏഴിന് സംസ്ഥാനത്തെ 500 കേന്ദ്രങ്ങളില്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ടി എം ജേക്കബ്ബിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് സംസാഥാന ജനറല്‍ സെക്രട്ടറി കെ ജി പുരുഷോത്തമന്, എറണാകുളം ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."