ശ്രീനാരായണഗുരു സന്ദേശ യാത്ര ഇന്ന്
കണ്ണൂര്‍: ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു സന്ദേശയാത്ര ഇന്നുതുടങ്ങും. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര വൈകുന്നേരം 5.30ന് തളാപ്പ് സുന്ദരേശ്വരക്ഷേത്ര പരിസരത്ത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ കാല്‍നടയായി പ്രയാണമാരംഭിക്കുന്ന യാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണമേറ്റു വാങ്ങി വൈകുന്നേരം തലശേരി ജഗന്നാഥ ക്ഷേത്രപരിസരത്ത് സമാപിക്കും. സമാപനസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം
ചെയ്യും. സംഘര്‍ഷ അന്തരീക്ഷത്തില്‍ ശ്രീനാരായണഗുരുദേവന്റെ മഹത്തായ ദര്‍ശനങ്ങള്‍ പുതുതലമുറയിലെത്തിക്കാനാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. നാളെ രാവിലെ പ്രയാണമാരംഭിക്കുന്ന യാത്രയ്ക്ക് താഴെചൊവ്വ, തോട്ടട, മുഴുപ്പിലങ്ങാട്, ധര്‍മ്മടം, തലശേരി ടൗണ്‍ എന്നിവിടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."