കണ്ണൂരിനെ ശിഥിലമാക്കി കേരളത്തെ തകര്‍ക്കാന്‍ ശ്രമം: എം മുകുന്ദന്
പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയില്‍ അശാന്തി വിതച്ചു ശിഥിലമാക്കി അതുവഴി കേരളത്തെ തകര്‍ക്കാനാണു വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നു സാഹിത്യകാരന് എം മുകുന്ദന്. പയ്യന്നൂര്‍ കോളജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരം കുഴപ്പങ്ങള്‍ സൃഷ്ടിച്ചു കണ്ണൂരിനെ തകര്‍ക്കാനാണു വര്‍ഗീയ ശക്തികളുടെ ശ്രമം. കണ്ണൂരിനെ ശിഥിലമാക്കിയാല്‍ കേരളത്തെ തകര്‍ക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാമെന്നും എം മുകുന്ദന് പറഞ്ഞു. നവ കേരളം പടുത്തുയര്‍ത്താന്‍ എഴുത്തുകാരും ഒപ്പമുണ്ടാകും. എല്ലാ മുന്നേറ്റത്തിനും തിന്മകള്ക്കെതിരേയുള്ള പ്രതിരോധത്തിലും എഴുത്തുകാരുണ്ടാകും.
അതിനു തയാറാകാത്ത എഴുത്തുകാരെ തിരസ്കരിക്കണമെന്നും വിപണിയല്ല, മറിച്ച് പ്രതിരോധത്തിന്റെ ശബ്ദമാണ് സാഹിത്യകാരന്മാര് സ്വീകരിക്കേണ്ടതെന്നും മുകുന്ദന് പറഞ്ഞു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുള്‍ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ വിഷ്ണു അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത്, പി ഓമന, എ നിശാന്ത്, കെ.ടി രവീന്ദ്രന്, ഷിജില്‍ കണ്ണന്, ജില്‍മി വര്‍ഗീസ്, ശരത് കെ ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."