വിവാദങ്ങള്‍ ബാക്കിവച്ച് പി.എസ്.സി ചെയര്‍മാന്റെ പടിയിറക്കം നാളെ
തിരുവനന്തപുരം: വിവാദങ്ങള്‍ ബാക്കിവച്ച് പി.എസ്.സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍ നാളെ പടിയിറങ്ങും. ധനകാര്യ വകുപ്പിന്റെ തലതൊട്ടപ്പന്‍മാരുടെ എതിര്‍പ്പിനെയും, പി.എസ്.സിയിലെ അംഗം കേസുമായി പോയപ്പോഴുംയാതൊരു കുലുക്കവുമില്ലാതെ അഞ്ചുവര്‍ഷം ചെയര്‍മാന്റെ കസേരയില്‍ അഭിമാനത്തോടെ ഇരുന്നുവെന്ന് കാലാവധി അവസാനിക്കുന്ന ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍ പറയുന്നു.
പതിറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന പല പ്രാചീനരീതികളും മാറ്റി പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും സുതാര്യവും വേഗത്തിലുമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വിവിധ തസ്തികളിലായി 4,657 വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ 2,23,25,959 ഉദ്യോഗര്‍ഥികള്‍ അപേക്ഷിച്ചു.
2006 -2011ല്‍ ഇത് വെറും 1,47,70,941 ആയിരുന്നു. 50 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഈ കാലയളവില്‍ 2,893 പരീക്ഷകള്‍ നടത്തി. 2,29,55,829 ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതി. 3,604 റാങ്കു ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. 2006 -2011നെക്കാളും 75ശതമാനം കൂടി. 28,482 അഭിമുഖങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയത്.
1,60,380 അഡ്‌വൈസ് മെമ്മോ അയച്ചു. 2,44,52,182 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. ചരിത്രത്തിലാധ്യമായി പി.എസ്.സി പരീക്ഷകള്‍ക്ക് സമഗ്രമായ സ്വന്തം സിലബസ് ഉണ്ടാക്കി. പി.എസ്.സിയുടെ എല്ലാ പരീക്ഷകളിലും കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങളും ദേശീയ സമര ചരിത്രവും നിര്‍ബന്ധ വിഷയങ്ങളാക്കി. 20 ചോദ്യങ്ങള്‍ ഈ വിഭാഗങ്ങളില്‍ നിന്നായിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. മലയാളം വിഷയമായി പല പരീക്ഷകളിലും ഏര്‍പ്പെടുത്തിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."