താനൂരില്‍ ഫിഷറീസ് വകുപ്പിന്റെ അഞ്ച് പദ്ധതികള്‍ക്ക് ഭരണാനുമതി
തിരൂര്‍: തീരദേശ വികസനം മുന്‍നിര്‍ത്തിയുള്ള ഫിഷറീസ് വകുപ്പിന്റെ അഞ്ച് പദ്ധതികള്‍ താനൂരില്‍ നടപ്പാക്കാന്‍ ഭരണാനുമതിയായി. താനൂര്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ ബീച്ച് റഫറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതാണ് ഒരു പദ്ധതി. ഇതിന് പുറമെ രണ്ട് സ്‌കൂളുകള്‍ക്ക് കെട്ടിടവും താനൂരില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള മാര്‍ക്കറ്റിനും ഭവനിര്‍മാണ പദ്ധതിക്കുമാണ് അനുമതിയായത്.
താനൂര്‍ ഗവ. റീജ്യനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് 24 ക്ലാസ് മുറികളോട് കൂടിയ കെട്ടിടവും അനുബന്ധ സൗകര്യവും ഒരുക്കാന്‍ 3.5 കോടി രൂപയുടേതാണ് പദ്ധതി. ഇതിന് പുറമെ ചീരാന്‍കടപ്പുറം ജി.എം.യു.പി സ്‌കൂളിനും പുതിയ കെട്ടിടം നിര്‍മിക്കും. കെട്ടിടവും ചുറ്റുമതിലും നിര്‍മ്മിക്കാന്‍ 1.60 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മത്സ്യതൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിക്കും അനുമതിയായി. 7.8 കോടി രൂപ ചെലവില്‍ 78 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്‌ളാറ്റ് നിര്‍മിക്കാനാണ് പദ്ധതി.
ഇതിന് സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി. സംസ്ഥാന വ്യാപകമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഭവനിര്‍മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെയാണ് താനൂരിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂരഹിത ഭവന രഹിതര്‍ക്കാണ് ഫ്‌ളാറ്റ് ലഭിക്കുക. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മത്സ്യവില്‍പ്പനക്ക് സൗകര്യം ഒരുക്കാനാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്.
മുനിസിപ്പാലിറ്റി സ്ഥലം കണ്ടെത്തുന്ന മുറക്ക് മാര്‍ക്കറ്റ് നിര്‍മാണത്തിനുള്ള നടപടികള്‍ തുടങ്ങും. ഭൂമി ഏറ്റെടുക്കുന്നതോടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വി അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."