കൈക്കൂലി: വില്ലേജ് ഓഫിസര്‍ക്ക് രണ്ടുവര്‍ഷം തടവ്
തലശ്ശേരി: കരിങ്കല്‍ ക്വാറി ഉടമയില്‍ നിന്നു 4,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് ഓഫിസറെ രണ്ടുവര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയടക്കാനും വിജിലന്‍സ് കോടതി ശിക്ഷിച്ചു. വയനാട് സ്വദേശി നിസാറുദ്ദീനെയാണ് (52) തലശ്ശേരി വിജിലന്‍സ് ജഡ്ജി വി ജയറാം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി അധിക തടവ് അനുഭവിക്കണം.
2005ലായിരുന്നു കേസിനാസ്പദമായ സംഭവം. പേരാവൂര്‍ മണത്തണ വില്ലേജ് ഓഫിസറായിരിക്കെ കരിങ്കല്‍ക്വാറി ഉടമ റോയിയില്‍ നിന്നു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ക്വാറി അനധികൃതമാണെന്നും പ്രവര്‍ത്തിപ്പിക്കാന്‍ തനിക്കു 10,000 രൂപ നല്‍കണമെന്നും നിസാറുദ്ദീന്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടമെന്ന നിലയില്‍ 4,000 രൂപ നല്‍കാമെന്നു ധാരണയായി.
സംഭവം റോയി വിജിലന്‍സിനെ അറിയിക്കുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ 4,000 രൂപയുടെ നോട്ടുകള്‍ റോയ് മുഖേന പ്രതിക്കു കൈമാറി.
ഇത് വിജിലന്‍സ് കൈയോടെ പിടികൂടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."