HOME
DETAILS
MAL
സ്വകാര്യവല്‍ക്കരണത്തിനെതിരേ നിയമസഭാ പ്രമേയം
backup
October 28 2016 | 02:10 AM
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ നിയമസഭ പ്രമേയം പാസാക്കി. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെ 25 ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്രം എടുത്ത തീരുമാനത്തിനെതിരേ ചട്ടം 130 പ്രകാരം എസ്.ശര്‍മ്മ എം.എല്‍.എയാണ് ഉപക്ഷേപം അവതരിപ്പിച്ചത്. ഉപക്ഷേപത്തെ അനുകൂലിച്ച് ഭരണ-പ്രതിക്ഷ എം.എല്‍.എമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്കുശേഷം ഭേദഗതികളോടെ ചട്ടം 275 പ്രകാരം മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. പ്രമേയം ഏകകണ്ഠമായി പാസാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."