ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷികം
കളമശ്ശേരി: മര്‍ക്കസില്‍ നടന്നുവരുന്ന ഖുര്‍ആന്‍ പഠന ക്ലാസിന്റെ എട്ടാമത് വാര്‍ഷികം വിവിധ പരിപാടികളോടെ ഇന്ന് കളമശ്ശേരി ടൗണ്‍ഹാളില്‍ നടക്കും. വൈകിട്ട് അഞ്ചിന് മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് ജില്ലാ അമീര്‍ എം.എം അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കും. ആത്മീയതയുടെ പടവുകളിലേക്ക് മനുഷ്യമനസിനെ നയിക്കുന്ന ബദര്‍ ശുഹദാക്കളുടെ വീരസ്മരണകളുണര്‍ത്തുന്ന മജ്‌ലിസുന്നൂറിന് ഞാലകം ഖാസി പി.കെ സുലൈമാന്‍ മൗലവി നസ്വീകരത്ത് നല്‍കും. വൈകിട്ട ആറിനു ശേഷം വിശുദ്ധ ഖുര്‍ആന്റെ വശ്യസുന്ദരവും വ്യത്യസ്ത ശൈലികളിലൂടെയും അറബി കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഖുര്‍ആന്‍ പാരായണ മത്സരം നടക്കും.
പ്രഗത്ഭവാഗ്മിയും പണ്ഡിതനുമായ വി.എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി 'വിശുദ്ധ ഖുര്‍ആന്‍- സമഗ്രം-കാലികം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് മര്‍വ ബുര്‍ദ സംഘം അവതരിപ്പിക്കുന്ന മുത്ത് നബിയുടെ മദ്ഹിന്റെ ഈരടികളുമായി നയനാനന്ദകരമായ ബുര്‍ദ ആലാപന സദസ്സോടെ പരിപാടികള്‍ സമാപിക്കും.
മര്‍ക്കസ് വാഫി കോളജ് പ്രിന്‍സിപ്പല്‍ ജഅ്ഫര്‍ ശരീഫ് വാഫിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എം.ബി അബൂബക്കര്‍ ഹാജി, കെ.എം അബ്ദുള്‍ കരീം, അഡ്വ. കെ.കെ കബീര്‍, വി.കെ അബ്ദുള്‍ ഖാദിര്‍ഹാജി, എ.എം പരീദ്, ഡോ. എം അബ്ബാസ് ഹാജി, കെ.എ അബ്ദുസമദ് ഹാജി എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."