HOME
DETAILS

കൂവപ്പടി അണക്കോലിതുറ നാശത്തിന്റെ വക്കില്‍

  
Web Desk
October 28 2016 | 03:10 AM

%e0%b4%95%e0%b5%82%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%81%e0%b4%b1-%e0%b4%a8%e0%b4%be%e0%b4%b6



പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ ജലസ്രോദസായ അണക്കോലിതുറ നാശത്തിന്റെ വക്കില്‍. മാലിന്യകൂമ്പാരമായതോടെ തുറയെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന രണ്ട് ജലവിതരണ പദ്ധതികളും നിര്‍ത്തലാക്കി. ഒരു ഗ്രാമത്തിന്റെ തന്നെ ജലസ്രോതസ്സായ അണക്കോലിത്തുറ നാശം മുന്നില്‍ കണ്ട് വര്‍ഷള്‍ക്ക് മുമ്പ് തന്നെ മാധ്യമങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ടവര്‍ അവഗണിച്ചതോടെയാണ് മാലിന്യക്കൂമ്പാരമായി ചിറ മാറിയത്. ഇതോടെ രണ്ടര ഏക്കറിലധികം വിസ്തൃതിയുളള അണക്കോലിത്തുറ കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുളിലെ ആയിണക്കണക്കിന് ജനങ്ങളുടെ കുടിവെളളം മുട്ടിക്കുന്ന അവസ്ഥയിലായി.
മൈലാച്ചാല്‍ കൂടാലപ്പാട് പ്രദേശത്തുളള സ്വകാര്യമില്ലില്‍ നിന്നും  മലിനജലം വിഴുക്കപ്പാറ തോട്ടിലൂടെ അണക്കോലിത്തുറയിലേക്ക് എത്തുന്നതാണ് ജലം പൂര്‍ണ്ണമായും മലിനപ്പെടാന്‍ കാരണമാകുന്നത്. ഒക്കല്‍ പഞ്ചായത്തില്‍ ഏറ്റവും കുടിവെള്ളക്ഷാമം നേരിടുന്ന കുന്നക്കാട്ടുമലയിലേക്ക് വെളളം എത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയും കൂവപ്പടി പഞ്ചായത്തിലേക്കുളള ജലാധാര പദ്ധതിയും അണക്കോലിത്തുറയെ ആശ്രയിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ജലം മലിനപ്പെട്ടതോടെ ഈ രണ്ട് പദ്ധതികളും നിര്‍ത്തി വച്ചിരിക്കുകയാണ്.
ആഫ്രിക്കന്‍ പായലും, വളളിപ്പായലും നിറഞ്ഞ് തുറയിലേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. മാലിന്യക്കൂമ്പാരം ആയതോടെ വെളളം ഒഴുകാത്ത അവസ്ഥയായി. ഇതുമൂലം തുറയുടെ സമീപത്തുളള കിണറുകള്‍ പോലും മലിനമായിരിക്കുകയാണ്. ബന്ധപ്പെട്ടവര്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ പ്രവര്‍ത്തിച്ച് ഇനിയെങ്കിലും അണക്കോലി തുറയെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago