മോഷണം; ജാഗ്രത നിര്‍ദേശങ്ങളുമായി പൊലിസ്
എരമല്ലൂര്‍: കുത്തിയതോട്, കോടംതുരുത്ത്, തുറവൂര്‍ പഞ്ചായത്തിലെ വാര്‍ഡു മെമ്പറന്മാരേയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളേയും വിളിച്ചുവരുത്തി പോലീസ് ജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം നല്‍കി. മോഷണങ്ങള്‍, ലഹരി വസ്തുക്കള്‍, മാലിന്യപ്രശ്‌നങ്ങള്‍ ഇവയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ജനങ്ങളും പോലീസും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.
ഓരോ വീടുകളിലും ജാഗ്രതാ നിര്‍ദ്ദേശങ്ങളടങ്ങിയ നോട്ടീസ് എത്തിച്ച് ബോധവാന്മാരാക്കുവാനും തീരുമാനിച്ചു. രാത്രികാലങ്ങളില്‍ വീടിന്റെ മുന്‍വശവും പിന്‍വശവും ലൈറ്റ് തെളിക്കുക. കതകിന് ചെയിനും ക്രോസ് ബാറും ഘടിപ്പിക്കുക, ഉറങ്ങുന്നതിനുമുന്‍പായി ജനാലകളും വാതിലുകളും ശരിയായി അടച്ചുവെന്ന് ഉറപ്പുവരുത്തുക, അപരിചിതര്‍ ആരെങ്കിലും വന്നാല്‍ വാതില്‍ തുറക്കാതെ ജനാലയിലൂടെ ആളെ മനസിലാക്കിയതിനുശേഷം വാതില്‍ തുറക്കുക, ആവശ്യമെങ്കില്‍ അയല്‍ക്കാരുടേയോ ബന്ധുക്കളുടേയോ പോലീസിന്റെയോ സഹായം തേടുക, അന്യസംസ്ഥാനക്കാരെ വീട്ടുജോലിക്കു നിര്‍ത്തുമ്പോള്‍ അവരുടെ പൂര്‍ണവിവരങ്ങള്‍ മനസിലാക്കുക, അപരിചിതരായ നാടോടികള്‍ ഉപകരണം റിപ്പയര്‍ ചെയ്യുന്നവര്‍ എന്നിവരെ വീടുനുള്ളില്‍ പ്രവേശിപ്പിക്കരുത്. ആവശ്യത്തിനുമാത്രം ആഭരണങ്ങള്‍ ഉപയോഗിക്കുക. കൂടുതലായി ഉള്ള പണവും സ്വര്‍ണ്ണവും ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക.
മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ വീടുകളിലും വാഹനങ്ങളിലും ആന്റിതെഫ്റ്റ് അലാറവും സി.സി. ടിവിയും ക്യാമറയും സ്ഥാപിക്കുക തുടങ്ങിയ 21 ഓളം ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് പൊലീസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."