HOME
DETAILS
MAL
ജീവന് രക്ഷാ പരിശീലന പരിപാടി തുടങ്ങി
backup
October 28 2016 | 04:10 AM
മെഡിക്കല്‍കോളജ്: ഹൃദയാഘാതം വന്നവരേയും ശ്വാസോച്ഛ്വോസം നിലച്ചു പോകുന്നവരേയും പെട്ടന്നുതന്നെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വരുവാനുള്ള അടിസ്ഥാന ജീവന് രക്ഷാ പരിശീലന പരിപാടിക്കു മെഡിക്കല്‍ കോളജില്‍ തുടക്കമായി. അത്യാഹിത വിഭാഗം, ഐ.സി.യു., വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആറു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ദിവസം 40 പേരെ വീതം ഉള്‍ക്കൊള്ളിച്ച് 250ലധികം പേര്‍ക്ക് പരിശീലനം നല്‍കും. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. ഡാനിഷ് എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."