പക്ഷിപ്പനി: ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ ഓഫിസര്‍
കൊല്ലം: ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനാല്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കണ്ടച്ചിറ, പോളച്ചിറ, ശക്തികുളങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദേശാടനപ്പക്ഷികളുടെ കാഷ്ഠം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ജില്ലാ ടര്‍ക്കി ഫാമില്‍ ദേശാടനപ്പക്ഷികള്‍ വന്നിരിക്കാന്‍ സാധ്യതയുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റുകയും ഫാമിന്റെ പരിസരം വൃത്തിയാക്കി അണുനശീകരണം നടത്തുകയും ചെയ്തു. ഫാമിനകത്തേക്ക് വരുന്ന വാഹനങ്ങള്‍ അണുനശീകരണത്തിനുശേഷം മാത്രമേ കടത്തി വിടൂ. ജില്ലയിലെ എതെങ്കിലും പ്രദേശത്ത് അസ്വാഭാവികമായി പക്ഷികള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ചെക്ക് പോസ്റ്റുകളില്‍ പക്ഷികളുമായി എത്തുന്ന വണ്ടികള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും സംശയം തോന്നുന്നപക്ഷം സാമ്പിളുകള്‍ പരിശോനയ്ക്ക് അയക്കാനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."